Image

ഇമ്പീച്ച്- ട്രംപ് വിചാരണ: തുടക്കം ചൊവ്വാഴ്ച (ഇന്ന്) (ബി. ജോണ്‍ കുന്തറ)

Published on 20 January, 2020
ഇമ്പീച്ച്- ട്രംപ് വിചാരണ: തുടക്കം ചൊവ്വാഴ്ച (ഇന്ന്)   (ബി. ജോണ്‍ കുന്തറ)
അമേരിക്കയുടെ ചരിത്രത്തില്‍ മൂന്നാം തവണ സെനറ്റ് കൂടുന്നു അമേരിക്കന്‍ പ്രസിഡന്‍റ്റിനെ സ്ഥാനഭ്രഷ്ടനാക്കണമോ എന്നു തീരുമാനിക്കുന്നതിന്.ഇത് വളരെ ഗൗരവമേറിയ ഒരു പ്രക്രിയ ആയതിനാല്‍ ത്തന്നെ രാഷ്ട്രപിതാക്കള്‍ ഇതു വെറുമൊരു രാഷ്ട്രീയ നടപടിക്രമത്തിനും ഉപരി ഒരുസ്ഥാനം നല്‍കിയത്.സെനറ്റില്‍ രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല വിചാരണ മുന്നോട്ടു കൊണ്ടുപോകുന്നത് ചീഫ് ജസ്റ്റിസും കൂടാതെ പ്രതിയെ പ്രതിനിധീകരിക്കുന്ന നിയമജ്ഞരും .

ആദ്യ പടി കക്ഷി രാഷ്ട്രീയ നാടകം, കോഗ്രസ് ഹൗസില്‍ നാം കണ്ടുട്രംപ് ഒരുകഷിയുടെ വോട്ട് ബലത്തില്‍ ഇമ്പീച്ചൂ ചെയ്യപ്പെട്ടു ആഹ്‌ളാദപുരസ്സരം സ്പീക്കര്‍ നാന്‍സി പോലോസി പരസ്യമായി നടപടി സെന്‍റ്റിലേയ്ക്ക് നീക്കുന്നതിനുള്ള രേഖ ഒപ്പുവയ്ക്കുന്നതും പേനകള്‍ വിതരണം നടത്തുന്നതും നാം വീക്ഷിച്ചു..

സുപ്രീീ കോടതി പ്രധാന ന്യായാധിപന്‍ എല്ലാ സെനറ്റ് അംഗങ്ങള്‍ക്കും പ്രതിജ്ഞയെടുക്കല്‍ നടത്തിക്കഴിഞ്ഞു ഇനി വിചാരണ തുടങ്ങിയാല്‍ മതി.ഡെമോക്രാറ്റ് പാര്‍ട്ടി മാത്രമാണല്ലോ ഇമ്പീച്ചു നടപടികള്‍ തുടങ്ങുന്നത് ആയതിനാല്‍ ആദ്യമെ ഹൗസില്‍ നിന്നുമുള്ള ഡെമോക്രാറ്റ് അംഗങ്ങള്‍ കേസ് സെനറ്റില്‍ അവതരിപ്പിക്കും

കേസ് എന്തെന്ന് നമുക്കറിയാം ഒന്ന് പ്രസിഡന്‍റ്റ് സ്വന്ധം ലാഭനേട്ടം മുന്നില്‍ക്കണ്ട് ഔദ്യോഗിക അധികാരം ദുര്‍വിനിയോഗിച്ചു രണ്ട് , ഇതിന്‍റ്റെ അന്വേഷണത്തില്‍ കോണ്‍ഗ്രസ്സുമായി വൈറ്റ് ഹൌസ് സഹകരിച്ചില്ല . യൂക്കറെന്‍ പ്രസിഡന്‍റ്റിനോട് ആവശ്യപ്പെട്ടു , ജോ ബൈഡന്‍ എന്ന മുന്‍ ഉപരാഷ്ട്രപതിക്ക് എതിരായി  യൂക്കറെനില്‍ അന്വേഷണം നടത്തണം
ഇതിലെ കുറ്റം ഡെമോക്രാറ്റ്‌സ് കാണുന്നത് ഭാവിയില്‍ ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന് എതിരായി മല്‍സരിക്കും അപ്പോള്‍ തോല്‍പ്പിക്കുന്നതിനുള്ള സഹായം ചോദിച്ചു എന്നാണ്. ട്രംപ് ഫോണില്‍ സംസാരിച്ചതിന്‍റ്റെ  രേഖകള്‍ പലരും വായിച്ചുകാണും അതില്‍ അവസാനം ജോ യുടെയും മകന്‍ ഹന്‍ട്ടര്‍ ബൈഡന്‍റ്റെയും നാമങ്ങള്‍ വരുന്നുണ്ട് എന്നാല്‍ ഇതും തിരഞ്ഞെടുപ്പുമായി ബന്ധിക്കുന്നതും കൂടാതെ യൂക്കറെന് അമേരിക്ക വാഗ്ദാനം ചെയ്ത ധനസഹായം മരവിപ്പിച്ചു എന്നതും ഹൌസ് ഡെമോക്രാറ്റ് അംഗങ്ങളുടെ സങ്കല്പനശക്തിയില്‍ നിന്നും ഉടലെടുക്കുന്നത്.
രണ്ടാമത്തെ കോണ്‍ഗ്രസ്സ് അന്വേഷണത്തില്‍ പ്രതിബന്ധം നിന്നു , അത് കുറ്റമായി കാണുന്നത് ട്രംപ് വൈറ്റ് ഹൌസ് ജോലിക്കാരെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് ചോദ്യം നടത്തുന്നതിന് വിട്ടുകൊടുത്തില്ല ആയതിനാല്‍ അതും ഒരു ശിക്ഷ അര്‍ഹിക്കുന്ന കുറ്റം.

ആദം ഷിഫ്റ്റും ജെറി നാദലരും ആയിരിക്കും ഡെമോക്രാറ്റ് ടീമിനെ നയിക്കുന്നത്. ഇവരുടെ അവതരണം കഴിഞ്ഞാല്‍ പുറകെ ട്രംപിനുവേണ്ടി പ്രതിരോധ വാദ മുഖങ്ങളുമായി ഒരു ടീം വേദിയില്‍ എത്തും . ഇത് മുഖ്യമായും നയിക്കുന്നത് ജയ് സെക്‌ലോ എന്ന ആദ്യകാല ലോയരും കുടാതെ പ്രഗത്ഭനും പ്രസിദ്ധനുമായ അല്ലന്‍ ഡോര്‍ഷോവിസ്, കെന്‍ സ്റ്റാര്‍. ഡോര്‍ഷോവിസ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍  ഭരണഘടന നിയമങ്ങള്‍ പഠിപ്പിക്കുന്ന പ്രൊഫൊസോര്‍ ഇയാള്‍ ഒരു ഡെമോക്രാറ്റ് എന്നതിനുപരി ഹില്ലാരിക്കു വോട്ടു ചെയ്ത വ്യക്തി. കെന്‍ സ്റ്റാര്‍ ബില്‍ ക്ലിന്‍റ്റന്‍ ഇമ്പീച്ച് തെളിവെടുപ്പ് പ്രധാന അഭിഭാഷകന്‍.

ട്രംപിന്‍റ്റെ ടീം വാദിക്കുവാന്‍ പോകുന്നത്, മുകളില്‍ പറയുന്ന രണ്ടു ആര്‍ട്ടിക്കിള്‍ ഇമ്പീച്ചുമെന്‍റ്റും ട്രംപ് ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ചെയ്തു എന്ന്, ഹൌസ് തെളിയിച്ചിട്ടില്ല.യൂകരീന്‍ പ്രസിഡന്‍റ്റിനോട് സംസാരിച്ചു എന്നാല്‍ അതില്‍ ഈ പറയുന്ന ധനസഹായ മരവിപ്പിക്കല്‍ ഒരു വിഷയമേ അല്ലായിരുന്നു. യൂകരീന്‍ സ്ഥാനപതിയും ഇത് പരസ്യമായി വെളിപ്പെടുത്തി കൂടാതെ ഇവര്‍ക്ക് കിട്ടേണ്ട പണം കിട്ടുകയും ചെയ്തു.ജോ ബൈഡന്‍ തന്നെ ആയിരിക്കും 2020ല്‍ ട്രംപിന്റ്‌റെ എതിരാളി എന്നതിന് ജൂലൈ 2019 ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ?

കോഗ്രസുമായി അന്വേഷണങ്ങളില്‍ സഹകരിച്ചില്ല തടസ്സം നിന്നു. ഇവിടെ പ്രസിഡന്‍റ്റിനുള്ള "എക്‌സിക്യൂട്ടിവ് പ്രിവിലേജ്" ആണ് വിചാരണ ചെയ്യപ്പെടുന്നത്. ഇത് യാതൊരു ബലവും ഇല്ലാത്ത കേസ്. ഭരണ നടപടികളുടെ ഭാഗമായി പ്രസിഡന്‍റ്റ് വൈറ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുമായി രഹസ്യമായും പരസ്യമായും സംസാരിക്കും അതെല്ലാം എപ്പോഴും തെറ്റില്ലാത്തവ ആകണമെന്ന് നിര്‍ബന്ധമില്ല അതെല്ലാം പിന്നീട് തോന്നുമ്പോഴെല്ലാം ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ്സില്‍ വിളിച്ചുവരുത്തി എന്തൊക്ക സംസാരിച്ചു എന്ന് വിചാരണ നടത്തിയാല്‍ എങ്ങിനെ ഭരണം മുന്നോട്ടു പോകും?

സെനറ്റ് ലീഡര്‍ മിച്ച് മക്കോനാല്‍ ആയിരിക്കും നടപടിക്രമം ആവിഷ്കരിക്കുന്നത്  ഇപ്പോള്‍ ഇരു കക്ഷികള്‍ക്കും കേസ് അവതരിപ്പിക്കുന്നതിന് 24 മണിക്കൂര്‍ വീതം നല്‍കിയിരിക്കുന്നു ഈ സമയം സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് മാത്രമേ അഭിപ്രായങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയുള്ളു അംഗങ്ങള്‍ നിശബ്ദത പാലിക്കണം.

വാത പ്രതിപാദനം കഴിഞ്ഞാല്‍ സെനറ്റര്‍സിന് ചോദ്യങ്ങള്‍ എഴുതി നല്‍കാം. കൂടാതെ നേതാക്കള്‍ക്ക് ആവശ്യങ്ങള്‍ പ്രമേയങ്ങള്‍ ഉന്നയിക്കാം ഇവ വോട്ടിനിടണം സിമ്പിള്‍ മജോറിറ്റി മതി ആവശ്യങ്ങള്‍ മുന്നോട്ടു പോകുവാന്‍.

ഡെമോക്രാറ്റ്‌സ് ആഗ്രഹിക്കുന്നതുപോലെ ഇനിയും കൂടുതല്‍ സാഷികളെ വിസ്തരിക്കണം എന്ന ആവശ്യീ ജയിച്ചാല്‍ ഈ വിചാരണ നീണ്ടുപോകും കാരണം ഡെമോക്രാറ്റ്‌സ് ബോള്‍ട്ടന്‍ പോലുള്ള പിന്‍കാല ട്രംപ് ഉപദേഷ്ട്ടാക്കളെ വിളിക്കും. ട്രംപ് എക്‌സിക്യൂട്ടീവ് പ്രീവിലീജ് ഉപയോഗിക്കും പിന്നെ കോടതികള്‍ ആയിരിക്കും ബോള്‍ട്ടന്‍ സാക്ഷിപറയണമോ എന്നു തീരുമാനിക്കുക. കൂടാതെ ട്രംപ് ഭാഗത്തുനിന്നും ഹണ്ടര്‍ ബൈഡന്‍ , വിസില്‍ ബ്ലോവര്‍ , ആദം ഷിഫ്റ്റ് എന്നിവരെ വിചാരണ നടത്തണം എന്ന ആവശ്യം കൊണ്ടുവരും. ഈ വിചാരണ മാസനങ്ങളോളം നീണ്ടുപോകുന്നതിനും സാധ്യത കാണുന്നു.

ഏതു രീതിയില്‍ ഈ വിചാരണ അവസാനിച്ചാലും അമേരിക്കന്‍ ഡെമോക്രസി ആയിരിക്കും വിജയിക്കുക. മറ്റു രാഷ്ട്രങ്ങളില്‍ നടക്കുവാന്‍ സാധ്യതയില്ലാത്ത ഒരു നടപടിയാണ് നാമിവിടെ കാണുന്നത്. ആരും പൊതു നിരത്തില്‍ പ്രകടനം നടത്തുന്നില്ല ട്രംപിനെ മാറ്റണം എന്ന ആവശ്യമായി. ഇവിടെ സമാധാനപരമായ വേദിയില്‍ കല്ലുകള്‍ക്കും ലാത്തികള്‍ക്കും വെടിവയ്പ്പിനും എല്ലാം പകരം വാക്കുകള്‍ നിരത്തി പരസ്പരം നേരിടുന്നു. ട്രംപ് കുറ്റക്കാരന്‍ എന്ന് വിധിയെഴുതിയാല്‍ അദ്ദേഹം വൈറ്റ് ഹൌസ് വിടും അല്ല എങ്കില്‍ ഭരണം തുടരും. ഇതിന്‍റ്റെ പേരില്‍ ആരും മരിക്കില്ല ഒരു പൊതുമുതലും നശിപ്പിക്കപ്പെടില്ല.
Join WhatsApp News
Jose 2020-01-21 09:54:17
One good lesson we all can learn from democrats is that never stop trying even when you know that you are not going to win. You can figure out what that English word for this behavior. By the way congratulations Mr. Walker for taking English 101. Still long way to go to avoid mistakes like "venues," instead of "venues :" and finishing a sentence with a period and starting a new sentence with a capital letter. I hope more people will follow your example. Good luck! -Your English teacher.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക