Image

കാര്‍ത്തികയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ തിളങ്ങി മോഹന്‍ലാല്‍

Published on 20 January, 2020
കാര്‍ത്തികയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ തിളങ്ങി മോഹന്‍ലാല്‍

ബാലചന്ദ്രമേനോന്റെ ചിത്രമായ 'മണിച്ചെപ്പുതുറന്നപ്പോള്‍ എന്ന സിനിമയിലൂടെയാണ് നടി കാര്‍ത്തിക മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ കാര്‍ത്തിക മലയാള സിനിമയില്‍ തന്റേതായ ഇടം നേടി. മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. അടിവേരുകള്‍, താളവട്ടം, സന്മനസുള്ളവര്‍ക്ക് സമാധാനം ഉണ്ണികളെ ഒരു കഥ പറയാം എന്നിങ്ങനെ നിരവധി സിനിമകളാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചത്.

വിവാഹത്തോടെ താരം അഭിനയ ജീവിത്തില്‍ നിന്നും വിട പറഞ്ഞിരുന്നു. ഡോക്ടര്‍ സുനിലിനെയാണ് കാര്‍ത്തിക വിവാഹം കഴിച്ചത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ താരജോഡികളായ കാര്‍ത്തികയും മോഹന്‍ലാലും കണ്ടുമുട്ടിയിരിക്കുകയാണ്. കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ലാല്‍ എത്തിയത്. പൂജയാണ് വിഷ്ണുവിന്റെ വധു. മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലും വൈറലാണ്.

മോഹന്‍ലാലിനെ കൂടാതെ വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നൃത്തത്തിലും ടെന്നീസിലും കഥകളിയിലും ഒരുപോലെ മികവു പുലര്‍ത്തി സിനിമയില്‍ വരുന്നതിനു മുമ്പേ താരമായിരുന്നു കാര്‍ത്തിക. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്.




Join WhatsApp News
josecheripuram 2020-01-20 21:38:49
It look like the men never get old,but the woman gets young.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക