Image

സംഘട്ടനത്തിന് തയ്യാറെടുത്ത് നടി മാളവിക മോഹന്‍! വിജയ് ചിത്രത്തിനായി പാര്‍ക്കൗര്‍ പരിശീലിച്ച്‌ താരം

Published on 20 January, 2020
സംഘട്ടനത്തിന് തയ്യാറെടുത്ത് നടി മാളവിക മോഹന്‍! വിജയ് ചിത്രത്തിനായി പാര്‍ക്കൗര്‍ പരിശീലിച്ച്‌ താരം

തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റര്‍. പുതുവര്‍ഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പേരും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ അതീവ സ്റ്റൈലീഷ് ലുക്കിലായിരിക്കും വിജയ് പ്രത്യേക്ഷപ്പെടുക. ചിത്രത്തില്‍ നടി മാളവിക മോഹനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


ചിത്രത്തിലെ ആക്ഷന്‍ രംഗത്തിനായി നടി പാര്‍ക്കൗര്‍ പരിശീലനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പാര്‍ക്കൗര്‍ പരിശീലിക്കുകയാണ് താരം. ആക്ഷനും റൊമാന്‍സിനും ഒരുപോലെ പ്രധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇളയദളപതിയുടെ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ്.


മാളവിക മോഹന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഗൗരി കിഷന്‍, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സത്യന്‍ സൂര്യയുടേതാണ് ഛായാഗ്രഹണം. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തു വരും. ചിത്രത്തിലെ പേര് പോലെ തന്നെ അധ്യാപകനായിട്ടാണ് വിജയ ചിത്രത്തിലെത്തുന്നത്. ചിത്രത്തെ കുറിച്ചുളള ബാക്കി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക