Image

ലോകത്തെ ഏറ്റവും നീളം കൂടിയ തലമുടി ഗുജറാത്തി പെണ്‍കുട്ടിക്ക്‌!; ഗിന്നസ്‌ റെക്കോര്‍ഡ്‌ നേടി

Published on 20 January, 2020
ലോകത്തെ ഏറ്റവും നീളം കൂടിയ തലമുടി ഗുജറാത്തി പെണ്‍കുട്ടിക്ക്‌!; ഗിന്നസ്‌ റെക്കോര്‍ഡ്‌ നേടി


ലോകത്തെ ഏറ്റവും നീളം കൂടിയ തലമുടിക്കാരിയെന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇന്ത്യക്കാരിക്ക്‌. ഗുജറാത്തുകാരി നിലന്‍ഷി പട്ടേല്‍ ആണ്‌ കരുത്തുള്ളതും നീളമുള്ളതുമായ മുടിയുടെ ഉടമ.

ആറ്‌ വയസ്സുള്ളപ്പോള്‍ മുതല്‍ മുടി നീട്ടി വളര്‍ത്തി തുടങ്ങിയതാണ്‌ നിലന്‍ഷി. ആറ്‌ വയസില്‍ മുടി മുറിച്ച്‌ വൃത്തികേടായതില്‍ മനംനൊന്താണ്‌ ഇനി ഒരിക്കലും മുടി മുറിക്കില്ലെന്ന തീരുമാനം ഈ പെണ്‍കുട്ടി എടുത്തത്‌. 

ഇപ്പോള്‍ 10 വര്‍ഷമായി നിലന്‍ഷി മുടി വളര്‍ത്തുകയാണ്‌. 170.5 സെന്റിമീറ്ററാണ്‌ നിലന്‍ഷിയുടെ മുടിയുടെ നീളം.


ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമാണ്‌ നിലന്‍ഷി മുടി കഴുകുന്നത്‌. മുടി കഴുകാനും ചീകാനും അമ്മയാണ്‌ നിലന്‍ഷിയെ സഹായിക്കുന്നത്‌. യാതൊരു ബുദ്ധിമുട്ടും ഇന്നുവരെ മുടികൊണ്ട്‌ ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടികളുടെ അഴകാണ്‌ തലമുടിയെന്നും നിലന്‍ഷി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക