Image

ടിപി വധം: പാര്‍ട്ടിയുടെ മേല്‍ത്തട്ടിലും ഗൂഢാലോചന നടന്നെന്ന് ഭാര്യ രമ

Published on 16 May, 2012
ടിപി വധം: പാര്‍ട്ടിയുടെ മേല്‍ത്തട്ടിലും ഗൂഢാലോചന നടന്നെന്ന് ഭാര്യ രമ
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ കണ്ണൂരിലെ പ്രധാനപ്പെട്ട പല നേതാക്കള്‍ക്കും പങ്കുണ്ടെന്നും വിശദാംശങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നും ടിപി യുടെ ഭാര്യ രമമാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ മേല്‍ത്തട്ടിലും ഗൂഢാലോചന നടന്നു, താഴേത്തട്ടിലുളളവരെ മാത്രം പിടിച്ചാല്‍ പോര. മറ്റുചില പ്രാദേശിക സിപിഎം നേതാക്കള്‍ക്കും വധത്തില്‍ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. 

പിണറായിയുടെ പ്രസ്താവനകളെ അവജ്ഞയോടെ തള്ളുകയാണെന്നും വിഎസിന്റെ അഭിപ്രായ പ്രകടനങ്ങള്‍ കുറച്ചു കൂടി നേരത്തേ വേണമായിരുന്നെന്നും രമ പറഞ്ഞു. ആദ്യകാലത്ത് ടിപി യുടെ ഉറ്റ സുഹൃത്തായിരുന്നു പടയങ്കണ്ടി രവീന്ദ്രന്‍. കുടുംബപരമായും രവീന്ദ്രനുമായി അടുപ്പത്തിലായിരുന്നു. രവീന്ദ്രന്‍ ഒറ്റിക്കൊടുത്തതായി അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായി. ഇപ്പോഴത്തെ അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും ഇതേ അന്വേഷണ സംഘം തന്നെ തുടരണമെന്നും രമ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക