Image

കട്ടപ്പന കൊടും വളവില്‍ കെ.എസ്‌.ആര്‍.ടി.സി ബസിന്റെ നിയന്ത്രണം വിട്ടു.

Published on 20 January, 2020
കട്ടപ്പന കൊടും വളവില്‍ കെ.എസ്‌.ആര്‍.ടി.സി ബസിന്റെ നിയന്ത്രണം വിട്ടു.

ചെറുതോണി: കൊടും വളവില്‍ സഞ്ചരിക്കവേ കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ നിയന്ത്രണം വിട്ടു.എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ബസ്‌ നിയന്ത്രിച്ച്‌ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. 

ഞായറാഴ്‌ച വൈകീട്ട്‌ 4.30-ന്‌ പതിനാറാംകണ്ടം ടൗണിനോട്‌ ചേര്‍ന്നുള്ള വളവ്‌ തിരിയുന്നതിനിടെ ബസിന്റെ സ്റ്റിയറിങ്ങും വീലുമായുള്ള ബന്ധം വിടുകയായിരുന്നു. കട്ടപ്പനയില്‍നിന്നും ആനക്കട്ടിയിലേക്ക്‌ പോകുകയായിരുന്നു ബസ്‌.

സംഭവ സമയം ബസിനുള്ളില്‍ നാല്‍പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഡ്രൈവര്‍ ജോബിന്‍ ആന്റണി യാത്രക്കാര്‍ അറിയാതെ ബസ്‌ സമയോചിതമായി നിയന്ത്രിച്ച്‌ റോഡില്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക