Image

അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം രണ്ടാമത് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28ന്

Published on 19 January, 2020
അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം രണ്ടാമത്  ഫുട്ബോൾ ടൂർണമെന്റ്  ഫെബ്രുവരി 28ന്
പ്രവാസ ലോകത്തെ സോക്കർ പ്രേമികൾക്ക് ഗൃഹാതുര സോക്കർ വിരുന്നൊരുക്കി അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ ഇന്ത്യ സെവൻസ് ടൂർണമെന്റ് ഫെബ്രുവരി 28ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് അജ്‌മാൻ സ്പോർട്സ് പാർക്കിൽ (കണ്ടൈനർ പാർക്ക്) ഗ്രൗണ്ടിൽ നടക്കും. അജ്‌മാൻ കെഎംസിസി ആസ്ഥാനത്ത്  മണ്ഡലം പ്രസിഡന്റ് മൻസൂറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അജ്‌മാൻ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റാഷിദ്‌ വെട്ടം ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു ജില്ലാ ട്രഷറർ മുസ്തഫ വേങ്ങര, ദുബായ് കെഎംസിസി മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങ്ങാട്, ഷാർജ കെഎംസിസി ജനറൽ സെക്രട്ടറി ഹക്കീം കറുവാടി, യു എ ഇ കെഎംസിസി മങ്കട മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് പടവണ്ണ, അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് മുസ്തഫ മൂർക്കനാട്, അജ്‌മാൻ മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് മാരായ കമറുദ്ധീൻ, ഗഫൂർ ദാരിമി,  സെക്രട്ടറി മാരായ നാസർ അങ്ങാടിപ്പുറം, ഹബീബ് മൂർക്കനാട്, ശിഹാബ് ട്രഷറർ സുബൈർ മാബ്ര  തുങ്ങിയവർ സംബന്ധിച്ചു. 
 മണ്ഡലം ജനറൽ സെക്രട്ടറി ഹഫീഫ് സ്വഗതവും. ബെൻഷാത് നന്ദിയും പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക