Image

കനത്ത മഞ്ഞുവീഴ്ച; ജമ്മു കശ്മീരില്‍ ഗര്‍ഭിണിയായ യുവതിക്ക് സഹായവുമായി ഇന്ത്യന്‍ സൈന്യം

Published on 19 January, 2020
കനത്ത മഞ്ഞുവീഴ്ച; ജമ്മു കശ്മീരില്‍ ഗര്‍ഭിണിയായ യുവതിക്ക് സഹായവുമായി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിശൈത്യത്തില്‍ ഗര്‍ഭിണിയായ യുവതിക്ക് സഹായവുമായി ഇന്ത്യന്‍ സൈന്യം. കനത്ത തണുപ്പില്‍ അനീമിയ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ യുവതിയെ സൈന്യം എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.


ഗുരെസ് മേഖലയില്‍ നിന്നാണ് യുവതിയെ എയര്‍ലിഫ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗുരെസ് മേഖലയില്‍ കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രദേശത്ത് കടുത്ത മഞ്ഞ് വീഴ്ചയായതിനാല്‍ വാഹനങ്ങള്‍ എത്തുക ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് യുവതിയ്ക്ക് സഹായവുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. യുവതിയെ ചുമന്ന് മണിക്കൂറുകളോളം നടന്നാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക