Image

കശ്‌മീരില്‍ ഇന്‍റര്‍നെറ്റ്‌ ഉപയോഗിച്ചിരുന്നത്‌ അശ്ലീല സിനിമകള്‍ കാണാന്‍'; വിവാദപരാമര്‍ശവുമായി നീതി ആയോഗ്‌ അംഗം

Published on 19 January, 2020
കശ്‌മീരില്‍ ഇന്‍റര്‍നെറ്റ്‌ ഉപയോഗിച്ചിരുന്നത്‌ അശ്ലീല സിനിമകള്‍ കാണാന്‍'; വിവാദപരാമര്‍ശവുമായി നീതി ആയോഗ്‌ അംഗം

ജമ്മുകശ്‌മീരില്‍ ഇന്‍റര്‍നെറ്റ്‌ ഉപയോഗിച്ചിരുന്നത്‌ `അശ്ലീല സിനിമകള്‍ ' കാണാനെന്ന വിവാദ പരാമര്‍ശവുമായി നീതി അയോഗ്‌ അംഗം വി കെ സരസ്വത്‌. 

അതുകൊണ്ട്‌ തന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തതിന്‌ പിന്നാലെ ഇന്‍റര്‍നെറ്റ്‌ സേവനം റദ്ദാക്കിയത്‌ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും സരസ്വത്‌ പറഞ്ഞു.

 ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജമ്മു കശ്‌മീരില്‍ എന്തുകൊണ്ടാണ്‌ ഇന്‍റര്‍നെറ്റ്‌ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്‌ എന്ന ചോദ്യത്തിനാണ്‌ അദ്ദേഹത്തിന്‍െറ പ്രതികരണം.

`എന്തിനാണ്‌ രാഷ്ട്രീയക്കാര്‍ കശ്‌മീരിലേക്ക്‌ പോകുന്നത്‌. ദില്ലിയിലെ റോഡുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവര്‍ക്ക്‌ കശ്‌മീരിലും പുനഃസൃഷ്ടിക്കണം. അതിനായി അവര്‍ സമൂഹമാധ്യമങ്ങളിലൂടെ തീകൊളുത്തുകയാണ്‌. 

കശ്‌മീരില്‍ ഇന്‍റര്‍നെറ്റ്‌ ഇല്ലാത്തതുകൊണ്ട്‌ എന്താണ്‌ പ്രശ്‌നം. ഇന്റര്‍നെറ്റിലൂടെ എന്താണ്‌ നിങ്ങള്‍ അവിടെയുള്ളവര്‍ കാണുന്നത്‌. വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ നിങ്ങള്‍ മറ്റൊന്നും ഇന്റര്‍നെറ്റില്‍ ചെയ്യുന്നില്ല',-എന്നായിരുന്നു സരസ്വതിന്റെ പ്രസ്‌താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക