Image

ഏറ്റുമാനൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു

Published on 18 January, 2020
ഏറ്റുമാനൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു
ഏറ്റുമാനൂര്‍ : സെന്‍ട്രല്‍ ജംക്ഷനില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്, സ്കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ തല്‍ക്ഷണം മരിച്ചു. വയലാ വാഴക്കാല കോളനിയില്‍ കുന്നുംപുറത്ത് ഹരി (48), കൂടെയുണ്ടായിരുന്ന കുറവിലങ്ങാട് കാഞ്ഞിരക്കുളം കോളനിയില്‍ താമസിക്കുന്ന മഞ്ജു (50)  എന്നിവരാണു മരിച്ചത്. ഇരുവരുടെയും ശരീരഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയായിരുന്നു. സ്ത്രീയുടെ കാല്‍ അറ്റുപോയിട്ടുണ്ട്.

ലോറിയില്‍നിന്ന് കടന്നുകളയാന്‍ ശ്രമിച്ച െ്രെഡവറെ പൊലീസ് പിടികൂടി. അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങള്‍ മാറ്റി റോഡ് വൃത്തിയാക്കി. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

ഇന്നലെ രാത്രി 11.30നാണ് സംഭവം. കോട്ടയം ഭാഗത്തു നിന്നു വന്ന ലോറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. കടപ്ലാമറ്റത്ത് ടാറിങ് തൊഴിലാളിയാണ് ഹരി. ഭാര്യ: മിനി. മക്കള്‍: ടിനു, ജിനേഷ്. ഹരിയുടെ മകന്‍ ടിനുവിന്റെ ലൈസന്‍സ് സ്കൂട്ടറില്‍ നിന്നു ലഭിച്ചത് പൊലീസിന്  മൃതദേഹം തിരിച്ചറിയാന്‍ സഹായകമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക