Image

ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

Published on 18 January, 2020
ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

മുംബൈ: നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശബാനയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് ജാവേദ് അക്തറും ശബാനക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക