Image

കേരളാ ഹയര്‍ സെക്കന്‍ഡറി: ഗള്‍ഫില്‍ മികച്ച വിജയം

Published on 16 May, 2012
കേരളാ ഹയര്‍ സെക്കന്‍ഡറി: ഗള്‍ഫില്‍ മികച്ച വിജയം
അബുദാബി: എസ്‌എസ്‌എല്‍സിക്കു പിന്നാലെ കേരളാ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും ഗള്‍ഫില്‍ തിളക്കമാര്‍ന്ന വിജയം. യുഎഇയില്‍ എട്ടും ഖത്തറിലെ ഒരു സ്‌കൂളിലുമാണ്‌ ഇപ്രാവശ്യം പരീക്ഷ നടന്നത്‌. ഖത്തറിലെ ദോഹ എംഇഎസ്‌ സ്‌കൂളില്‍ 37 വിദ്യാര്‍ഥികളും യുഎഇയില്‍ 559 പേരുമടക്കം ആകെ 596 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 20 പേര്‍ക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു. ഒന്‍പത്‌ പേര്‍ക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ച അബുദാബി മോഡല്‍ സ്‌കൂള്‍ ആണ്‌ മുന്‍പില്‍. എസ്‌എസ്‌എല്‍സി പരീക്ഷയിലും ഗള്‍ഫില്‍ അബുദാബി മോഡല്‍ സ്‌കൂളായിരുന്നു ഏറ്റവും മികവ്‌ പ്രകടിപ്പിച്ചത്‌. ദുബായ്‌ നിംസില്‍ ആറ്‌ പേര്‍ക്കും ഷാര്‍ജയില്‍ നാല്‌ പേര്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു.

അബുദാബി മോഡല്‍ സ്‌കൂള്‍, ഷാര്‍ജ ന്യൂ ഇന്ത്യാ മോഡല്‍ സ്‌കൂള്‍(നിംസ്‌), ദുബായ്‌ നിംസ്‌, അല്‍ഐന്‍ നിംസ്‌, ഉമ്മുല്‍ ഖുവൈന്‍ ദ്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍, ഫുജൈറ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവ നൂറു ശതമാനം വിജയം കൊയ്‌തു. ദുബായ്‌ ഗള്‍ഫ്‌ മോഡല്‍ സ്‌കൂള്‍, റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവയ്‌ക്ക്‌ തലനാരിഴയ്‌ക്ക്‌ നൂറു മേനി നഷ്‌ടമായി.

അബുദാബി മോഡല്‍ സ്‌കൂളില്‍ സയന്‍സ്‌ സ്‌ട്രീമില്‍ 52ഉം കൊമേഴ്‌സ്‌ സ്‌ട്രീമില്‍ 48 പേരുമടക്കം 100 പേരാണ്‌ പരീക്ഷയെഴുതിയിരുന്നത്‌. ഇവരെല്ലാം വിജയിക്കുകയും തുടര്‍ പഠനത്തിന്‌ യോഗ്യത നേടുകയും ചെയ്‌തതായി പ്രിന്‍സിപ്പല്‍ അബ്‌ദുല്‍ ഖാദര്‍ പറഞ്ഞു. സയന്‍സ്‌ സ്‌ട്രീമില്‍ ഏഴ്‌ പേര്‍ക്കും കൊമേഴ്‌സില്‍ രണ്ട്‌ പേര്‍ക്കും ആറ്‌ വിഷയങ്ങളില്‍ എ പ്ലസ്‌ ലഭിച്ചു. ഷിഹ്‌ബയാണ്‌ സയന്‍സില്‍ ഏറ്റവും മികച്ച വിജയം നേടിയത്‌-98.75%. ആതിര സുരേന്ദ്രന്‍(98.16%), ആകാശ്‌ ഉണ്ണികൃഷ്‌ണന്‍(97.75%), സനാ സാലി(96.75%), സുസ്‌ന ഹുസൈന്‍(96%), നസ്രീന്‍(95.3%), സാഗര്‍ മനോഹര്‍(94.7%) എന്നിങ്ങനെയാണ്‌ തുടര്‍ന്നുള്ള വിജയം. കൊമേഴ്‌സ്‌ സ്‌ട്രീമില്‍ 95.5% മാര്‍ക്കോടെ മുഹമ്മദ്‌ ഷബീബ്‌ ഒന്നാം സ്‌ഥാനത്തെത്തി. ജസീല അബ്‌ദുല്‍ ജലീല്‍-93.38% മാര്‍ക്ക്‌ നേടി രണ്ടാം സ്‌ഥാനത്തും.

ഷാര്‍ജ നിംസില്‍ പരീക്ഷയെഴുതിയ 66 വിദ്യാര്‍ഥികളും വിജയിച്ച്‌ തുടര്‍ പഠനത്തിനുള്ള യോഗ്യത നേടി. നാല്‌ വിദ്യാര്‍ഥികള്‍ക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു. സയന്‍സ്‌ സ്‌ട്രീമില്‍ മുഹമ്മദ്‌ ആഷിഖ്‌ 98.5% മാര്‍ക്ക്‌ വാങ്ങി കൂട്ടത്തില്‍ ഒന്നാം സ്‌ഥാനം ലഭിച്ചു. തന്‍സീഹ റഷീദ്‌(96.58%), ചൈത്ര ഗിരിജ സുരേഷ്‌(96.08%), ഫാത്തിമത്‌ ഷാഹിദ(92.87%), ഷാനാ പര്‍വീണ്‍(95.41%) എന്നിവരും മികച്ച വിജയം കരസ്‌ഥമാക്കി. കൊമേഴ്‌സ്‌ സ്‌ട്രീമില്‍ ഹണി രാജീവനാണ്‌ ഒന്നാം സ്‌ഥാനത്ത്‌-92.87%. പി.കെ.ഫാസിന(91.92%), അര്‍ജുന്‍ പ്രഭു-91.92%, ജുബ്‌നാസ്‌ പര്‍വീന്‍-91.83%, അമൃത്‌ ഇട്ടി ഏബ്രഹാം-88.5%.

ദുബായ്‌ നിംസില്‍ സയന്‍സില്‍ 51, കൊമേഴ്‌സില്‍ 44 എന്നിങ്ങനെ പരീക്ഷയെഴുതിയ 95 വിദ്യാര്‍ഥികളും മികച്ച വിജയത്തോടെ തുടര്‍ പഠനത്തിന്‌ യോഗ്യത നേടി. അഞ്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു. മൂന്ന്‌ പേര്‍ക്ക്‌ അഞ്ച്‌ വിഷയത്തിലും രണ്ട്‌ പേര്‍ക്ക്‌ നാല്‌ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു. എം.ഷഹ്‌നാസ്‌, സ്വബീഹ അബൂബക്കര്‍, സഹ്‌ല അബ്‌ദുറഹ്‌മാന്‍, നന്ദു രാജീവന്‍ നായര്‍ എന്നിവര്‍ക്ക്‌ സയന്‍സ്‌ സ്‌ട്രീമില്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചപ്പോള്‍, ആതിര ബാലചന്ദ്രന്‍ കൊമേഴ്‌സ്‌ സ്‌ട്രീമില്‍ ഒന്നാം സ്‌ഥാനത്തെത്തി.

ഷഹ്‌നാസ്‌ ബിന്‍ത്‌ അബ്‌ദുല്‍ സലാം, സുഫീഖത്ത്‌ സൂപ്പി ബിന്‍ അബ്‌ദുല്ല, ആകാശ്‌ തയ്യില്‍ മുകുന്ദന്‍ എന്നിവര്‍ക്ക്‌ അഞ്ച്‌ വിഷയത്തില്‍ എ പ്ലസും ഒരു വിഷയത്തില്‍ എയും ലഭിച്ചു. കൊമേഴ്‌സ്‌ സ്‌ട്രീമില്‍ നിഷിതാ ആന്‍ ജോര്‍ജ്‌, പി.പി.ഹഫീസ്‌ ഹനീഫ എന്നിവര്‍ക്ക്‌ നാല്‌ വിഷയത്തില്‍ എ പ്ലസും രണ്ട്‌ വിഷയത്തില്‍ എയും ലഭിച്ചു. ഫാദിയ മറയ്‌ക്കല്‍, തന്‍സീഹ ഹനീസ്‌ മൂന്ന്‌ വിഷയത്തില്‍ എ പ്ലസും മൂന്നില്‍ എയും ലഭിച്ചു. ഫര്‍സാന ഉമ്മര്‍, സ്വാലിഹ അബ്‌ദു സമദ്‌ എന്നിവര്‍ക്ക്‌ നാല്‌ വിഷയത്തില്‍ എ പ്ലസും രണ്ട്‌ വിഷയത്തില്‍ എയും ലഭിച്ചതായി ഡയറക്‌ടര്‍ കെ.ആര്‍.എസ്‌.നായര്‍ പറഞ്ഞു.

ദുബായ്‌ ഗള്‍ഫ്‌ മോഡല്‍ സ്‌കൂളില്‍ ആകെ 110 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ രണ്ട്‌ കുട്ടികളൊഴികെ ബാക്കിയെല്ലാവരും മികച്ച വിജയം കരസ്‌ഥമാക്കിയതായി പ്രിന്‍സിപ്പല്‍ പ്രേമാ ജോസഫ്‌ പറഞ്ഞു. സയന്‍സ്‌ സ്‌ട്രീമില്‍ അപര്‍ണ ഉണ്ണികൃഷ്‌ണന്‍, സേതുലക്ഷ്‌മി പ്രസന്നകുമാര്‍, അഷാദ്‌ കലാം, വൈഷ്‌ണ ഗോപി, വൈ.നിഷ എന്നിവര്‍ മുന്‍ സ്‌ഥാനങ്ങളിലെത്തി. കൊമേഴ്‌സില്‍ സാദിയ മുഹമ്മദ്‌ നിസാം, റാനിയ ഹലീമാ ഉസ്‌മാന്‍, ഗൗരി ബോസ്‌ എന്നിവരും മികച്ച വിജയം നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 61 വിദ്യാര്‍ഥികളും വിജയത്തോടെ തുടര്‍പഠനത്തിന്‌ അര്‍ഹരായി. കൊമേഴ്‌സ്‌ സ്‌ട്രീമില്‍ ഷഹാന അബ്‌ദുല്‍ നസീര്‍(95.3%), ആലിയ ഫസീന്‍(93%), റഹീമ മുഹമ്മദ്‌(89.25%), റംസിയ(88%) എന്നിവരും 24 പേര്‍ പരീക്ഷയെഴുതിയ സയന്‍സില്‍ ആന്‍സി ജോസഫ്‌(94.2%), ഗ്രീഷ്‌മ(91.1%), സുദര്‍ശ രാജേന്ദ്രന്‍(91%), അഞ്‌ജു മോഹന്‍(89.3%) എന്നിവരും മികച്ച വിജയം കരസ്‌ഥമാക്കി.

അല്‍ ഐന്‍ നിംസില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും മികച്ച നേട്ടം കൊയ്‌തു. സയന്‍സില്‍ ആറും കൊമേഴ്‌സില്‍ 11 ഉം അടക്കം പരീക്ഷയെഴുതിയ 17 വിദ്യാര്‍ഥികളും വിജയിച്ചു. സയന്‍സില്‍ സഫ്‌വാനാ സെയ്‌നുദ്ദീന്‍ ഒന്നാം സ്‌ഥാനത്തും സോണിയ മറിയം സജി, അക്ഷയ്‌ ചന്ദ്രന്‍ എന്നിവര്‍ രണ്ടും മൂന്നും സ്‌ഥാനത്തുമെത്തി. കൊമേഴ്‌സില്‍ സുല്‍ത്താന്‍ മുഹമ്മദ്‌ അനസ്‌ ഒന്നാമതായി. മുഹീന മൂസ, ടാനിയ ബഹാര്‍ രണ്ടാം സ്‌ഥാനം പങ്കിട്ടു. മാജിദ്‌ ലാല്‍ ബക്‌സ്‌ ആണ്‌ മൂന്നാം സ്‌ഥാനത്ത്‌. മികച്ച വിജയത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രിന്‍സിപ്പല്‍ ആരിഫ്‌ അഭിനന്ദിച്ചു.

റാസല്‍ഖൈമ ദ്‌ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ ആകെ 76 പേര്‍ പരീക്ഷയെഴുതി. സയന്‍സ്‌ സ്‌ട്രീമില്‍ 42 വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന്‌ യോഗ്യത നേടി. കൊമേഴ്‌സില്‍ 34 പേര്‍ ഉന്നത വിജയം നേടി. 85.1% മാര്‍ക്ക്‌ നേടിയ ജീനയാണ്‌ സയന്‍സില്‍ ഒന്നാം സ്‌ഥാനത്ത്‌. സല്‍മ(82.5%), ഹനീന(81.7%) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനം കരസ്‌ഥമാക്കി. കൊമേഴ്‌സില്‍ 84.8% മാര്‍ക്ക്‌ വാങ്ങിയ തബസ്സും ആണ്‌ മുന്‍പില്‍. ഷാഫി അബ്‌ദുല്‍ ജബനുാര്‍(78.1%), മുഹമ്മദ്‌ അന്‍സാര്‍(75.6%) എന്നിവരും തുടര്‍ സ്‌ഥാനങ്ങളിലെത്തിയതായി പ്രിന്‍സിപ്പല്‍ ബീനാ റാണി അറിയിച്ചു.

ദോഹ എംഇഎസില്‍ 22 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമാണ്‌ ഉന്നത വിജയത്തോടെ തുടര്‍ പഠനത്തിന്‌ യോഗ്യത നേടിയത്‌. 1200ല്‍ 1027 മാര്‍ക്ക്‌ വാങ്ങിയ രേഷ്‌മ രാജനാണ്‌ സ്‌കൂളില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയത്‌. കെ.ഖദീജ(1000 മാര്‍ക്ക്‌), അഖില്‍ പ്രേംകുമാര്‍(978) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനം നേടി. 36 വിദ്യാര്‍ഥികള്‍ക്ക്‌ എല്ലാ വിഷയത്തിലും ഒന്നാം ക്ലാസ്‌ ലഭിച്ചു. 14 പേര്‍ 75%ത്തിലധികം മാര്‍ക്കും വാങ്ങിയതായി ആക്‌ടിങ്‌ പ്രിന്‍സിപ്പല്‍ അലിയമ്മ മാത്യു പറഞ്ഞു.
കേരളാ ഹയര്‍ സെക്കന്‍ഡറി: ഗള്‍ഫില്‍ മികച്ച വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക