Image

പ്രണയബന്ധം ഉപേക്ഷിച്ച കാമുകനുനേരെ കത്തിവീശിയ പെണ്‍കുട്ടി പിടിയില്‍

Published on 18 January, 2020
പ്രണയബന്ധം ഉപേക്ഷിച്ച കാമുകനുനേരെ കത്തിവീശിയ പെണ്‍കുട്ടി പിടിയില്‍
പത്തനംതിട്ട : പ്രണയനൈരാശ്യത്തില്‍ കാമുകനു നേരെ കത്തിയെടുത്തു കാമുകി. ഇന്നലെ നാലിന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിലായിരുന്നു സംഭവം. ബിരുദ വിദ്യാര്‍ഥിനിയാണ് കാമുകനു നേരെ കത്തി വീശിയത്. 3 വര്‍ഷമായി ഇഷ്ടത്തിലായിരുന്നു ഇവര്‍. വീട്ടുകാര്‍ വിവരം അറിഞ്ഞതോടെ കുറച്ചുനാളായി യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ച് യുവാവ് മുങ്ങിനടക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരുമൊത്ത് ബസ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിര്‍ത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാര്‍ ഇവര്‍ക്കടുത്തേക്ക് എത്തി.

ഇതിനിടെ പെണ്‍കുട്ടി ബാഗില്‍ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍ ഒട്ടേറെപ്പേര്‍ സംഭവം ശ്രദ്ധിച്ചതോടെ യുവാവും കൂട്ടുകാരും ഓടിമറഞ്ഞു. തുടര്‍ന്നു ബാഗില്‍ കത്തി ഒളിപ്പിച്ച പെണ്‍കുട്ടി ബസ് പാര്‍ക്കു ചെയ്യുന്ന ഭാഗത്തേക്ക് പോയി. അല്‍പസമയത്തിനുശേഷം വീണ്ടും സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പിങ്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടുകാരെ വിളിച്ചുവരുത്തിയ പൊലീസ് കുട്ടിക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ്ങും നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക