Image

ഭരണഘടന ഗവര്‍ണര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്നുണ്ട് അതു മനസ്സിലാക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ഒരു തവണ കൂടിവായിക്കണം - കപില്‍ സിബല്‍

Published on 18 January, 2020
ഭരണഘടന ഗവര്‍ണര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്നുണ്ട് അതു മനസ്സിലാക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ഒരു തവണ കൂടിവായിക്കണം - കപില്‍ സിബല്‍

മലപ്പുറം:ഗവര്‍ണര്‍ നിയമത്തിന് അതീതനല്ല , ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. .അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തിന് ഭരണഘടന പറഞ്ഞുകൊടുക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.


ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടന ഗവര്‍ണര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്നുണ്ട്. അതു മനസ്സിലാക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ഒരു തവണ കൂടി വായിക്കണമെന്നും കപില്‍ സിബല്‍ ആക്ഷേപിച്ചു.


ഹിറ്റ്ലറുടെ അജന്‍ഡയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. യൂനിവേഴ്സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയിരിക്കുന്നു ഭരണകൂടത്തിനെതിരേ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്സിറ്റികള്‍ കയ്യടക്കുന്നതിലൂടെ മോദി ശ്രമിക്കുന്നത് കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.


പെരിന്തല്‍മണ്ണ ജാമിയ നൂറിയ അറബിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കപില്‍ സിബല്‍. എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുള്‍ വഹാബ് എന്നിവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക