Image

ബാങ്കുകളില്‍ സ്ത്രീ ജീവനക്കാര്‍ സുരക്ഷിതരോ ? വനിതാ കമ്മിഷന്‍

Published on 18 January, 2020
ബാങ്കുകളില്‍ സ്ത്രീ ജീവനക്കാര്‍ സുരക്ഷിതരോ ? വനിതാ കമ്മിഷന്‍

അമ്ബലപ്പുഴ: അമ്ബലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ സ്ത്രീജീവനക്കാര്‍ സുരക്ഷിതരാണോയെന്ന ആശങ്ക പങ്കുവച്ച്‌ വനിതാ കമ്മിഷന്‍. അദാലത്തില്‍ പരിഗണനയ്ക്കുവന്ന ഒരു പരാതിയുമായി ബന്ധപ്പെട്ടായിരുന്നു കമ്മിഷന്‍ ഇക്കാര്യം ഉന്നയിച്ചത് .


മറ്റൊരു ശാഖയിലെ ജീവനക്കാരന്‍ തന്റെ ക്യാബിനില്‍ കയറി അതിക്രമിച്ചെന്ന പരാതിയുമായി ഒരു ബാങ്ക് മാനേജരാണ് കമ്മിഷനെ സമീപിച്ചത്. ലോക്കര്‍ സംവിധാനത്തിന്റെ അഭാവത്തില്‍ അവിടെ സുരക്ഷാജീവനക്കാരന്‍ ഇല്ല. ബാങ്കില്‍ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിയായിട്ടും നിയമനടപടിയെക്കുറിച്ച്‌ ശരിയായ ബോധ്യമില്ലാത്ത പരാതിക്കാരിയുടെ പോരായ്മ കമ്മിഷന്‍ വിലയിരുത്തി. ബാങ്കിലെ ആഭ്യന്തര അന്വേഷണത്തില്‍ കൃത്യമായ മൊഴിനല്‍കാനായിരുന്നു കമ്മിഷന്‍ നിര്‍ദ്ദേശിച്ചത് .


അതെ സമയം എല്ലാ ബാങ്കുകളിലും സുരക്ഷാജീവനക്കാരെ നിയമിക്കുന്നതിനായി ശ്രമിക്കുമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ആകെ 81 പരാതികളാണ് കമ്മീഷന്‍ അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 13 എണ്ണം തീര്‍പ്പാക്കി. പത്തെണ്ണത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. 58 പരാതികള്‍ അടുത്ത അദാലത്തിലേക്ക്‌ പരിഗണിക്കാനായി മാറ്റുകയും ചെയ്തു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക