Image

മുസ്ലിം അയ്യപ്പ ഭക്തരെ പമ്‌ബയില്‍ തടഞ്ഞു: മുസ്ലീങ്ങള്‍ക്കും ദര്‍ശനം നടത്താമെന്ന്‌ അറിഞ്ഞില്ലെന്ന്‌ വിശദീകരണം

Published on 18 January, 2020
മുസ്ലിം അയ്യപ്പ ഭക്തരെ  പമ്‌ബയില്‍ തടഞ്ഞു: മുസ്ലീങ്ങള്‍ക്കും ദര്‍ശനം നടത്താമെന്ന്‌ അറിഞ്ഞില്ലെന്ന്‌ വിശദീകരണം


ശബരിമല: പരമ്‌ബരാഗത മുസ്ലിം വേഷത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ഭക്തരെ തടഞ്ഞ്‌ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്‌ പൊലീസും കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ വകുപ്പ്‌ ഉദ്യോഗസ്ഥരും. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഒന്നര മണിക്ക്‌ ശബരിമല വലിയ നടപന്തലില്‍ വച്ചാണ്‌ സംഭവം നടന്നത്‌. 

കര്‍ണാടകയിലെ ചിക്‌ബല്ലാപൂറില്‍ നിന്നും എത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന അന്‍സാര്‍ഖാന്‍, നയാജ്‌ ബാഷ എന്നിവര്‍ക്കായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും ഇങ്ങനെയൊരു മോശം അനുഭവം നേരിടേണ്ടി വന്നത്‌.

മുസ്‌ളിം വേഷത്തിലെത്തിയ ഇവര്‍ തങ്ങള്‍ക്കൊപ്പമാണ്‌ വന്നതെന്നും വിശ്വാസമുള്ളവരാണെന്നും കൂടെയുള്ളവര്‍ പറഞ്ഞിട്ടും സംഘത്തിന്റെ ദര്‍ശനം പൊലീസ്‌ തടയുകയായിരുന്നു. 

തുടര്‍ന്ന്‌ ഇവരെ പമ്‌ബ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയ ശേഷം ഇവിടെയുണ്ടായിരുന്ന കര്‍ണാടക പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്‌തു.

 എന്നാല്‍ ഇവരില്‍ നിന്നും സംശയകരമായി ഒന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെത്താന്‍ സാധിച്ചില്ല.

ശേഷം ജില്ലാ പൊലീസ്‌ മേധാവി ഉള്‍പ്പെടെ സംഭവത്തില്‍ ഇടപെട്ടപ്പോള്‍ മുസ്ലിം മതത്തില്‍ പെട്ടവര്‍ക്ക്‌ ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന്‌ തങ്ങള്‍ക്ക്‌ അറിയില്ലായിരുന്നു എന്നായിരുന്നു കേന്ദ്ര പൊലീസിന്റെ വിശദീകരണം. 

ധരിച്ചിരുന്ന വേഷം കാരണം തങ്ങളെ ദര്‍ശനത്തില്‍ നിന്നും തടഞ്ഞതില്‍ മനംനൊന്ത്‌ അന്‍സാര്‍ഖാനും നയാജ്‌ബാഷയും സന്നിധാനത്തേക്ക്‌ ചെല്ലാതെ പമ്‌ബയില്‍ തന്നെ തങ്ങി. 

കൂടെവന്നവര്‍ ദര്‍ശനം നടത്തി മടങ്ങിയെത്തിയ ശേഷം സംഘം തിരിച്ചുപോകുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക