Image

മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ

സുനില്‍ മഞ്ഞിനിക്കര Published on 18 January, 2020
മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ
മഞ്ഞിനിക്കര മോര്‍ ഇഗ്‌നാത്തിയോസ്  ദയറായില്‍  കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ്  തൃതീയന്‍ പത്രിയര്‍കീസ് ബാവായുടെ എണ്‍പത്തി ഏട്ടാമത്  ദുക്‌റോനോ പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ മഞ്ഞിനിക്കര ദയറായില്‍ ആഘോഷിക്കും.

ഫെബ്രുവരി 2 ഞായറാഴ്ച മഞ്ഞിനിക്കര ദയറായില്‍ രാവിലെ 8 മണിക്ക് അഭി:മോര്‍ മിലിത്തിയോസ് യുഹാനോന്‍, അഭി:മോര്‍ തേവോദോസിയോസ് മാത്യൂസ്, അഭി:മോര്‍ അത്താനാസിയോസ് ഏലിയാസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍  വി. മൂന്നിന്‍മേല്‍ കുര്‍ബാനക്ക് ശേഷം പാത്രിയര്‍ക്കാ സുവര്‍ണ പതാക മഞ്ഞിനിക്കര ദയറായില്‍ ഉയര്‍ത്തപ്പെടും. അന്നേ ദിവസം യാക്കോബായ സഭയിലെ മലങ്കരയിലെ എല്ലാ പള്ളികളിലും പത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നു വൈകീട്ട് 6 ന് പരിശുദ്ധ കബറിടത്തില്‍ നിന്നും ആഘോഷമായി കൊണ്ടുപോകുന്ന പതാക ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ അഭി: അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതുമായിരിക്കും.

ഫെബ്രുവരി 3 തിങ്കളാഴ്ച വൈകീട്ട് 7 ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി: യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 3 ന് റവ. ഫാ. റജി മാത്യു ചിറയില്‍ (മോര്‍ ഗ്രിഗോറിയന്‍ ഗോസ്പല്‍ ടീം നിരണം ഭദ്രാസനം), ഫെബ്രുവരി 4 ന് റവ. ഫാ. ഗീവര്‍ഗീസ് നടമുറിയില്‍ കോട്ടയം, ഫെബ്രുവരി 5 ന് റവ. ഫാ. ബിമേഷ് ബിനോയി മംഗലംഡാം തൃശൂര്‍, എന്നിവര്‍ വചന ശുശ്രുഷ നടത്തും.

ഫെബ്രുവരി 4 ന് രാവിലെ 9.30 ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗത്തില്‍ അഭിവന്ദ്യ മോര്‍ പീലക്‌സിനോസ് സക്കറിയ മെത്രാപ്പോലീത്ത (മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം തൂത്തൂട്ടി ) പ്രസംഗിക്കും.
 
ഫെബ്രുവരി 5 ന് വൈകീട്ട് 6 മണിക്ക്  സൗജന്യ വസ്ത്ര വിതരണം പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ. പി.ബി.നൂഹ് ഐ എ എസ്  നിര്‍വഹിക്കും.
 
മലങ്കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറപ്പെട്ട പതിനായിരക്കണക്കിനു കാല്‍നട തീര്‍ഥാടകരെ ഫെബ്രുവരി 7  ന് മൂന്നു മണിമുതല്‍ ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ നിന്നും അഭി: മെത്രാപ്പോലീത്തമാരും മോര്‍ സ്‌തേപ്പനോസ് കത്തീഡ്രല്‍ ഇടവകക്കാരും സമീപ ഇടവകാഗങ്ങളും ചേര്‍ന്ന് സംയുക്തമായി സ്വീകരിച്ച് പരിശുദ്ധ കബറിടത്തിലേക്ക്  ആനയിക്കും.  

'മഞ്ഞിനിക്കരെ ബാവായേ..ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനം വയനാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, മൂന്നാര്‍, എറണാകുളം, കോട്ടയം, കൂടല്‍, വകയാര്‍, വാഴമുട്ടം, തുമ്പമണ്‍, കൊല്ലം, കുണ്ടറ, കട്ടപ്പന, റാന്നി, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പിറവം തുടങ്ങി അറുന്നൂറിലേറെ സംഘങ്ങള്‍ കോട്ടയം, തിരുവല്ല, ആറന്മുള വഴി വെള്ളിയാഴ്ച വൈകീട്ട് മഞ്ഞിനിക്കരയില്‍ എത്തുമ്പോള്‍ പരിശുദ്ധ പിതാവിന്റെ കബറിടവും പരിസരവും  തീര്‍ത്ഥാടകരെ കൊണ്ട് നിറയും.
 
ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബെസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേത്രിത്വത്തില്‍  അന്നേ ദിവസം സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം 6 മണിക്ക് തീര്‍ഥാടന സമാപന സമ്മേളനം ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പത്രിയര്‍കീസ് ബാവായുടെ പ്രധിനിധി ഉദ്ഘാടനം ചെയ്യും. യാക്കോബായ സുറിയാനി സഭയിലെ എല്ലാ അഭി: മെത്രാപ്പോലീത്താമാരും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കന്മാരും പങ്കെടുക്കും. അഭി : മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രപ്പോലീത്ത (യാക്കോബായ സുറിയാനി സഭ മെത്രപ്പോലീത്തന്‍ ട്രസ്റ്റി ) അനുഗ്രഹ പ്രഭാഷണം നടത്തും.

അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്‍ഡേ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്കുള്ള 'ടമശി േഋഹശമ െകകക' ഗോള്‍ഡ് മെഡല്‍ ദാനം പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും, തീര്‍ഥാടക സമൂഹത്തിനുള്ള അവാര്‍ഡുകള്‍ മോര്‍ ദീയസ്‌ക്കോറോസ് കുറിയാക്കോസ് മെത്രാപ്പോലീത്തായും, തുമ്പമണ്‍ ഭദ്രാസനത്തിന്റെ അവാര്‍ഡുകള്‍ യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും വിതരണം ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കര്‍ ആശംസകള്‍ അര്‍പ്പിക്കും. സമ്മേളനത്തിനു ശേഷം മോറാന്റെ കബറിടത്തില്‍ അഖണ്ട പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

എട്ടാം തീയതി വെളുപ്പിന് മൂന്നു മണിക്ക് മഞ്ഞിനിക്കര മോര്‍ സ്‌തെപ്പാനോസ് കത്തീഡ്രലില്‍ യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും ദയറാ പള്ളിയില്‍ രാവിലെ 5.30 ന് മോര്‍ ഗ്രിഗോറിയോസ് ജോസഫ്, മോര്‍ പീലക്‌സിനോസ് സക്കറിയ, മോര്‍ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും 8 മണിക്ക് പരിശുദ്ധ പത്രിയര്‍കീസ് ബാവായുടെ പ്രധിനിധിയും വിശുദ്ധ കുര്‍ബാന  അര്‍പ്പിക്കും. തുടര്‍ന്ന്  മോറാന്റെ കബറിടത്തിലും മോര്‍ യൂലിയോസ് എലിയാസ് ബാവ, മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഓസ്ത്താത്തിയോസ് ബെന്യാമിന്‍, മോര്‍  യൂലിയോസ് കുറിയാക്കോസ് എന്നീ തിരുമേനിമാരുടെ കബറിടത്തിലും ധൂപ പ്രാര്‍ത്ഥനയും 10.30 ന് പ്രദിക്ഷണവും ആശിര്‍വാദത്തോടുകൂടി  ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.  ഫെബ്രുവരി 14,15 തീയതികളില്‍ പുണ്യ ശ്ലോകനായ മോര്‍ യൂലിയോസ് എലിയാസ് ബാവയുടെ അന്‍പത്തിഎട്ടാമത് ദുഖറൊനൊ പെരുന്നാളും മഞ്ഞിനിക്കര ദയറായില്‍ കൊണ്ടാടുന്നു.

പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനായി അഭി:അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും, ടി.സി. എബ്രഹാം കോര്‍എപ്പിസ്‌കോപ്പ തേക്കാട്ടില്‍ വൈസ് ചെയര്‍മാനായും കമാണ്ടര്‍ ടു.യു. കുരുവിള (ജനറല്‍ കണ്‍വീനര്‍) ജേക്കബ് തോമസ് കോര്‍എപ്പിസ്‌കോപ്പ മാടപ്പാട്ട് (കണ്‍വീനര്‍) എന്നിവരും, ബിനു വാഴമുട്ടം പബ്ലിസിറ്റി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.
 
ഫെബ്രുവരി 7,8 തീയതികളില്‍ പെരുന്നാള്‍ പരിപാടികള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് തത്സമയം കാണുന്നതിനായി മലങ്കര വിഷന്‍ ടീവി യില്‍ തത്സമയം സംപഷ്രേണം ചെയ്യുന്നതാണ്. www.malankaravision.com

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര  

മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ
മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ
മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ
മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ
മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ
മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ
മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ
Join WhatsApp News
ജോയ് കോരുത് 2020-01-19 23:45:46
ഒരു കോടതി സ്റ്റേ ഓർഡർ പ്രതീക്ഷിക്കുന്നു...ആമേൻ
മരിച്ചവരെ ഉണര്‍ത്തരുത് 2020-01-20 09:05:55
Let the dead remain so! Once dead, let them stay dead. If you try to raise them from being dead you are creating a lot of problems. Once dead they are dead, no one will arise from being dead. But the momentum created by the living to see the dead as alive & do favors for you & pray for you triggers a series of problems beyond the control of those who created it. It is very essential: when we live in the 21st century, an age of reason & Science- we need to live accordingly. But if you live as part of past history especially that of the dark ages; you are missing the glory & magnificence of the present, the present the only life you can enjoy. Religious & political fanaticism retards progress. You should free yourself from the foolishness & ignorance of faith & fanaticism. Look at the environment around you, it is all polluted, the air, the water, the earth, what you eat- all are polluted. The energy you spend to raise the dead must be used to clean the environment you live. Instead of walking in a line, spread out to all the nook & corners of Kerala with a bag or container and collect the pollutants so that your children can have a clean healthy environment to survive. We have made this holy earth uninhabitable for future humans. Holy place is not far away from where you stand, clean it & make it holy & keep it holy. Let the dead remain so.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക