Image

എം.ബി.ബി.എസിനു തോറ്റാല്‍ പേടിക്കേണ്ട, സേ പരീക്ഷ വരുന്നു

Published on 17 January, 2020
എം.ബി.ബി.എസിനു തോറ്റാല്‍ പേടിക്കേണ്ട, സേ പരീക്ഷ വരുന്നു
ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് തോല്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ എം.ബി.ബി.എസിനും വരുന്നു. സിലബസ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നത്.

നിലവില്‍ ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് തോല്‍ക്കുന്നവരെ മറ്റൊരു ബാച്ചായി പരിഗണിക്കുന്നതാണ് നിലവിലെ രീതി. ഇത് വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഒരവസരംകൂടി നല്‍കി സ്വന്തം ബാച്ചില്‍ നിലനിര്‍ത്തുന്നത് പരിഹാരമാകുമെന്ന് കണ്ടാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം.

പ്രായോഗിക പരിശീലനത്തിനും അതുവഴി വിദ്യാര്‍ഥികളുടെ കാര്യപ്രാപ്തി ഉയര്‍ത്താനും ഊന്നല്‍ നല്‍കിയാണ് പുതിയ പാഠ്യപദ്ധതി. ഓരോ വിഷയത്തിലും ഓരോ ഘട്ടത്തിലും വിദ്യാര്‍ഥികളുടെ പ്രാപ്തി വിലയിരുത്താന്‍ പരീക്ഷാരീതിയില്‍ മാറ്റംവരുത്തും. ഇക്കൊല്ലം നടപ്പാക്കിത്തുടങ്ങുന്ന പരിഷ്കരണം പടിപടിയായി 2024ഓടെ പൂര്‍ത്തിയാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക