സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന വരയന്‍ സിനിമിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. വേറിട്ട ഗെറ്റപ്പിലെത്തുന്ന സിജു വില്‍സനെ പോസ്റ്ററില്‍ കാണാം. ഡാനി കപൂച്ചിന്‍ കഥ, തിരക്കഥ നിര്‍വ്വഹിച്ച് നവാഗത സംവിധായകന്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ നായകനും ലിയോണ നായികയുമാകുന്നു
വൈദികന്റെ വേഷത്തിലാണ് സിജു എത്തുന്നത്. ഒരു കത്തി, ചോര, കൊന്ത, വാള്‍ എന്നിവയൊക്കെയാണ് പോസ്റ്ററിലുള്ളത്. 'ചിരിക്ക് പിന്നിലെ ഭീകരത' എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. ജൂഡ് ആന്തണി, ജോയ് മാത്യു, വിജയ രാഘവന്‍, മണിയന്‍പിള്ള രാജു, ജയശങ്കര്‍, അരിസ്റ്റോ സുരേഷ്, ഡാവിഞ്ചി, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ എഡിറ്റിങ് ജോണ്‍കുട്ടി, ക്യാമറ രജീഷ് രാമന്‍, ഗാന രചന ഹരിനാരായണന്‍, സംഗീതം പ്രകാശ് അലക്സ് എന്നിവരാണ്. ആലപ്പുഴയിലും പരസരങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.