Image

അജയ് ദേവ്ഗണിന്റെ ഭാര്യ വേഷം വേണ്ട! ബോളിവുഡ് ചിത്രത്തോട് നോ പറഞ്ഞ് കീര്‍ത്തി സുരേഷ്

Published on 17 January, 2020
അജയ് ദേവ്ഗണിന്റെ ഭാര്യ വേഷം വേണ്ട! ബോളിവുഡ് ചിത്രത്തോട് നോ പറഞ്ഞ് കീര്‍ത്തി സുരേഷ്
അമിത് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ് അജയ് ദേവ്ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കീര്‍ത്തി. സിനിമയുടെ നിര്‍മ്മാതാവ് ബോണി കപൂറും കീര്‍ത്തിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കഥാപാത്രത്തെ അപേക്ഷിച്ച് കീര്‍ത്തി വളരെ ചെറുപ്പമാണെന്നതാണ് ഈ പിന്മാറ്റത്തിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അജയ് ദേവ്ഗണ്ണിന്റെ ഭാര്യയുടെ വേഷമാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ചായ സെയ്ദ് അബ്ദുല്‍ റഹീമിന്റെ വേഷത്തിലാണ് അജയ് ചിത്രത്തിലെത്തുന്നത്. എന്നാല്‍ 27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചടുത്തോളം ഈ കഥാപാത്രം പ്രായമേറിയതെന്നാണ് വിലയിരുത്തല്‍.

മഹാനടിയില്‍ സാവിത്രിയുടെ വേഷം ചെയ്തത് 45 കാരിയായി പോലും അഭിനയിച്ചതാണ് കീര്‍ത്തി. വീണ്ടും ഇത്തരത്തിലൊരു റോളിലെത്തുന്നത് കീര്‍ത്തി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ കാരണമാകുമെന്ന തോന്നലാണ് പുതിയ തീരുമാനത്തിന് പിന്നില്‍.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക