Image

ജോണ്‍സന് സ്‌നേഹതണലായി അയര്‍ലന്‍ഡിലെ 10 മലയാളികള്‍ കുടുബങ്ങള്‍

Published on 17 January, 2020
ജോണ്‍സന് സ്‌നേഹതണലായി അയര്‍ലന്‍ഡിലെ 10 മലയാളികള്‍ കുടുബങ്ങള്‍

വാഴത്തോപ്പ്, ഇടുക്കി: കിടപ്പുരോഗിയായ ജോണ്‍സനും കുടുംബത്തിനും സ്‌നേഹതണലായി അയര്‍ലന്‍ഡിലെ പേരു വെളിപ്പെടുത്താത്ത 10 മലയാളി കുടുംബങ്ങള്‍. തടിപ്പണിക്കാനായിരുന്ന വാഴത്തോപ്പ് കൊച്ചു കരിമ്പന്‍ നട്ടാര്‍വേലില്‍ ജോണ്‍സന്‍ ജോസ് 2017ല്‍ സ്‌ട്രോക്ക് വന്നതിനെതുടര്‍ന്നു തളര്‍ന്നു കിടപ്പിലായി. തുടര്‍ ചികിത്സക്കായി ഉണ്ടായിരുന്നതും കടം മേടിച്ചും തകര്‍ന്നിരിക്കുന്‌പോഴാണ് 2018ല്‍ ഉണ്ടായ പ്രകൃതിദുരന്തം ഇവരുടെ ജീവിതത്തിലേക്ക് വില്ലനായി കടന്നുവന്നത്. ശക്തമായ മഴയില്‍ ഇവരുടെ വീട് പൂര്‍ണമായും വാസയോഗ്യമല്ലാതായി.

ഒടുവില്‍ സര്‍ക്കാരിന്റെ സഹായം തേടി ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും ലഭിക്കാതെ വന്നപ്പോള്‍ വാഴത്തോപ്പ് ആരാധനാമഠം ആണ് വീട് വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി ജോണ്‍സന്റെയും കുടുംബത്തിന്റേയും രക്ഷയ്‌ക്കെത്തിയത്.

തുടര്‍ന്നു ജോണ്‍സന്റെ ദയനീയ അവസ്ഥ കേട്ടറിഞ്ഞ അയര്‍ലന്‍ഡിലെ 10 കുടുബങ്ങള്‍ ചേര്‍ന്നു തങ്ങളുടെ ആഘോഷങ്ങള്‍ ഒഴിവാക്കി സമാഹരിച്ച തുക കൊണ്ട് ഈ സ്ഥലത്ത് ഒരു സുന്ദര ഭവനം ഒരുക്കി നല്‍കുകയായിരുന്നു. 8 മാസങ്ങള്‍ കൊണ്ടാണ് ഈ ഭവനം പൂര്‍ത്തീകരിച്ചത്.

ഭവനത്തിന്റെ വെഞ്ചിരിപ്പ് ജനുവരി 19നു (ഞായര്‍) വൈകുന്നേരം 4 നു ഇടുക്കി രൂപത ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിക്കും. ഡീന്‍ കുര്യാക്കോസ് എപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക