Image

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

Published on 17 January, 2020
കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍
ബംഗളൂരു: കളിയിക്കാവിളയില്‍ എസ്.ഐയുടെ കൊലപാതകത്തിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. കൊല ചെയ്ത സംഘത്തിന്‍െറ തലവനെന്ന് സംശയിക്കുന്ന മെഹ്ബൂബ പാഷയാണ് അറസ്റ്റിലായത്. ബംഗളൂരു പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളോടൊപ്പം മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജബീബുല്ല, മന്‍സൂര്‍, അജ്മത്തുല്ല എന്നിവരാണ് ബംഗളൂരു പൊലീസിന്‍െറ പിടിയിലായത്.

ജനുവരി എട്ടിന് രാത്രി 10.30 ഓടെയാണ് കളിയിക്കാവിള ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ  മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ പ്രതികള്‍ വെടിവെച്ചുകൊന്നത്. ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക