Image

റൊമാന്റിക് മൂഡില്‍ സാറയും കര്‍ത്തിക് ആര്യനും! പ്രണയിക്കുന്നവര്‍ക്കായി, 'ലൗ ആജ് കല്‍' ട്രെയിലര്‍

Published on 17 January, 2020
റൊമാന്റിക് മൂഡില്‍ സാറയും കര്‍ത്തിക് ആര്യനും! പ്രണയിക്കുന്നവര്‍ക്കായി, 'ലൗ ആജ് കല്‍' ട്രെയിലര്‍

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാനു നടന്‍ കാര്‍ത്തിക് ആര്യനും.യുവതാരങ്ങളില്‍ പ്രധാനിയായ ഇവര്‍ ഗോസ‌ിപ്പ് കോളങ്ങളില്‍ സജീവ സാന്നിധ്യമാണ്. താരങ്ങളുടെ പ്രണയവും ഡേറ്റിങ്ങുമെല്ലാം ചര്‍ച്ച വിഷയമാകാറുമുണ്ട്.


സാറയും കാര്‍ത്തിക് ആര്യനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൗ ആജ് കല്‍. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഒരു മുഴുനീളം പ്രണയകഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 14 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രണ്ട് കാലഘട്ടത്തിലെ പ്രണയകഥയാണ് ചിത്രത്തില്‍ പറയുന്നത്. കരിയറില്‍ വിജയം മാത്രം സ്വപ്നം കണ്ട നടക്കുന്ന സോ എന്ന പെണ്‍കുട്ടിയുടേയും റൊമാന്റിക് ഹീറോ ആയ വീറിന്റേയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. മറ്റുളള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതീവ ഗ്ലാമറസ് ലുക്കില്‍ സാ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ കാര്‍ത്തിക് ആര്യന്‍ രണ്ട് ഗെറ്റപ്പില്‍ എത്തുന്നു എന്നുള്ള പ്രത്യകതയും ചിത്രത്തിനുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്.


ഇംത്യാസ് അലി തന്നെ സംവിധാനം ചെയ്ത 2009 ല്‍ പുറത്തിറങ്ങിയ ലൗ ആജ് കല്ലിന്റെ രണ്ടാം ഭാഗമാണ ഇതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ദീപിക പദുകോണും സെയ്ഫ് അലി ഖാനുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിനു വേണ്ടി ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

source: filmibeat.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക