Image

സന്താനം ചിത്രം 'സെര്‍വര്‍ സുന്ദരം' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 17 January, 2020
സന്താനം ചിത്രം 'സെര്‍വര്‍ സുന്ദരം' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സന്താനം നായകനാകുന്ന തമിഴ് ആക്ഷന്‍ കോമഡി ചിത്രമാണ് സെര്‍വര്‍ സുന്ദരം.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സെല്‍വകുമാര്‍ നിര്‍മ്മിച്ച ചിത്രം ആനന്ദ് ബാല്‍ക്കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്


. ചിത്രത്തില്‍ വൈഭവി ഷാന്‍ഡില്യയാണ് നായിക. പുതുമുഖം വൈഭവി നായികയാവുന്ന സെര്‍വര്‍ സുന്ദരത്തില്‍ തമിഴ് താരമായിരുന്ന നാഗേഷിന്‍റെ കൊച്ചുമകന്‍ ബിജേഷും അഭിനയിക്കുന്നുണ്ട്. കിറ്റി, രാധാ രവി, സ്വാമിനാഥന്‍, മയില്‍സ്വാമി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെര്‍വര്‍ സുന്ദരത്തില്‍ ഷെഫിന്‍റെ വേഷത്തിലാണ് സന്താനം എത്തുക.


മതി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് ദിനേശ് പൊന്‍രാജ് കൈകാര്യം ചെയ്യുന്നു. സന്തോഷ് നാരായണന്‍ സംഗീതം സംവിധാനം നിര്‍വഹിച്ച ചിത്രം 2020 ജനുവരി 31 ന് റിലീസ് ചെയ്യും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക