Image

യാത്രക്കാരനെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി

Published on 17 January, 2020
യാത്രക്കാരനെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി

കല്‍പ്പറ്റ: യാത്രക്കാരനെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് ഡ്രൈവര്‍ വിജീഷ്, കണ്ടക്ടര്‍ ലതീഷ് എന്നിവരുടെ ലൈസന്‍സ് വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ബിജു ജെയിംസ് സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും പ്രതികളാക്കി മീനങ്ങാടി പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു.


ബത്തേരി കാര്യമ്ബാടി സ്വദേശി ജോസഫിനും മകള്‍ നീതുവിനുമാണ് സ്വകാര്യ ബസില്‍ നിന്ന് ദുരനുഭവമുണ്ടായത്. ബത്തേരിയില്‍ നിന്ന് കാര്യമ്ബാടിയിലേക്കുള്ള യാത്രയിലായിരുന്നു ജോസഫും മകളും. മകള്‍ ഇറങ്ങുന്നതിന് മുമ്ബ് ബെല്ലടിച്ചത് ചോദ്യം ചെയ്തതിന് ജോസഫിനെ കൂടി ബസില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മീനങ്ങാടിയിലായിരുന്നു സംഭവം.


മീനങ്ങാടിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ കയറാനായി വിദ്യാര്‍ത്ഥികള്‍ ഓടിയെത്തി. കുട്ടികളെ കയറ്റാതിരിക്കാന്‍ ബസ് വേഗത്തില്‍ മുന്നോട്ടെടുത്തു. പിന്‍വാതിലിലൂടെ നേരത്തെ ഇറങ്ങിയ ജോസഫ് ബസ് നിര്‍ത്തിക്കാനായി ഓടി. ഒരു കാല്‍ ചവിട്ടുപടിയില്‍ വച്ചപ്പോഴേയ്ക്കും കണ്ടക്ടര്‍ തള്ളിയിടുകയായിരുന്നു. റോഡിലേക്ക് വീണ ജോസഫിന്റെ രണ്ട് കാലിലൂടെയും ബസിന്റെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. നീതുവിന്റെ ഇടതു കൈയില്‍ പൊട്ടലും ചതവുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക