Image

അന്ന് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ല; നിര്‍ഭയ കേസ് കുറ്റവാളി പവന്‍ ഗുപ്ത വീണ്ടും സുപ്രീം കോടതിയില്‍

Published on 17 January, 2020
അന്ന് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ല; നിര്‍ഭയ കേസ് കുറ്റവാളി പവന്‍ ഗുപ്ത വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളി പവന്‍ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. 2012ല്‍ സംഭവം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതിയുടെ വാദം. ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവന്‍ ഗുപ്ത ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജുവനൈല്‍ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ വധശിക്ഷ പുനപരിശോധിക്കണമെന്നാണ് പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


നിര്‍ഭയ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പവന്‍ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ആംആദ്മി സര്‍ക്കാര്‍ പ്രതികളെ സഹായിക്കുന്നുവെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ആംആദ്മി സര്‍ക്കാര്‍ പതിനായിരം രൂപ സാമ്ബത്തിക സഹായം ലഭ്യമാക്കിയെന്നും ഇയാളെ പുനരധിവസിപ്പിച്ചെന്നാണ് സ്‌മൃതി ഇറാനിയുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക