Image

വീഴ്ചയില്ലാതെ നിര്‍വഹിച്ചു; സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി ഡി.ജി.പി

Published on 17 January, 2020
വീഴ്ചയില്ലാതെ നിര്‍വഹിച്ചു; സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി ഡി.ജി.പി

ശബരിമല സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ. തീര്‍ഥാടനകാലത്തെ സുരക്ഷ പൊലീസ് ഉദ്യോഗസ്ഥര്‍ വീഴ്ചയില്ലാതെ നിര്‍വഹിച്ചെന്ന് ബെഹ്റ പഞ്ഞു. ദര്‍ശനവും കഴിഞ്ഞാണ് ഡി.ജി.പി. മടങ്ങിയത്.


ദര്‍ശനത്തിന് ശേഷമാണ് സന്നിധാനത്തും, മാളികപ്പുറത്തും ഡിജിപി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഡി.ജി.പി ചര്‍ച്ച നടത്തി. പതിനെട്ടാം പടിയിലേയും ഫ്ലൈ ഓവറിലേയും പൊലീസ് വിന്യാസം നിരീക്ഷിച്ച ഡിജിപി തീര്‍ഥാടനകാലത്തെ പൊലീസിന്റെ പ്രവൃത്തില്‍ തൃപ്തിയറിയിച്ചു.


അടുത്ത തീര്‍ഥാടനകാല ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കുമെന്നും ഡിജിപി പറഞ്ഞു. വാവരുനടയിലും സന്ദര്‍ശനം നടത്തി. ഐ. ജി ശ്രീജിത് ഉള്‍പ്പെടെയുള്ളവര്‍ ഡി.ജി.പിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക