Image

എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ്ജിനെ പങ്കെടുപ്പിക്കില്ല'; ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍

Published on 17 January, 2020
എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ്ജിനെ പങ്കെടുപ്പിക്കില്ല'; ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍

ഈരാറ്റുപേട്ട നഗരസഭയും പി സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് പറഞ്ഞു.


മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിനെ നഗരസഭാ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് കൗണ്‍സില്‍ തീരുമാനമെന്ന് നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് വ്യക്തമാക്കി. എംഎല്‍എ പങ്കെടുത്താല്‍ ലൈഫ് കുടുംബ സംഗമത്തില്‍ കൗണ്‍സിലര്‍മാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു. തനിക്കൊപ്പമുണ്ടെന്ന് പി സി ജോര്‍ജ് അവകാശപ്പെടുന്ന കൗണ്‍സിലര്‍മാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയര്‍മാന്‍ പറഞ്ഞു.


ലൈഫ് കുടുംബ സംഗമത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രിവിലേജ് മൂവ് ചെയ്യുമെന്ന പി സി ജോര്‍ജിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു വി എം സിറാജ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക