Image

ആറര കിലോമീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ്‌ കേക്ക്‌ തൃശൂരില്‍

Published on 17 January, 2020
 ആറര കിലോമീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ്‌ കേക്ക്‌ തൃശൂരില്‍

ആറര കിലോമീറ്റര്‍ നീളത്തിലൊരു ഭീമന്‍ചോക്ക്‌ലേറ്റ്‌ കേക്ക്‌ നിര്‍മ്മിച്ചിരിക്കുകയാണ്‌ ബേക്കേഴ്‌സ്‌ അസോസിയേഷന്‍. തൃശൂരില്‍ 'ഹാപ്പിഡെയ്‌സ്‌' വ്യാപാരോല്‍സവത്തിന്റെ ഭാഗമായി ഗിന്നസ്‌ റെക്കോര്‍ഡ്‌ ലക്ഷ്യമിട്ടാണ്‌ ആറര കിലോ മീറ്റര്‍ നീളത്തില്‍ കേക്ക്‌ നിര്‍മ്മിച്ചത്‌.

 കേക്കുണ്ടാക്കുന്നത്‌ കാണാനെത്തിയവര്‍ക്കെല്ലാം കേക്ക്‌ സൗജന്യമായി സംഘാടകര്‍ വിതരണം ചെയ്‌തു.

60 ലക്ഷം രൂപ മുടക്കിയാണ്‌ 20 ടണ്ണിലേറെ തൂക്കമുണ്ടായിരുന്നു ചോക്ലേറ്റ്‌ കേക്കിന്‌. റോഡില്‍ ഏഴു വരിയായി 2700 മേശകള്‍ നിരത്തിയിട്ട്‌ അതിനു മുകളിലാണ്‌ കേക്ക്‌ നിര്‍മ്മിച്ചത്‌. 

രാമനിലയം റോഡിനെ ചുറ്റിയായിരുന്നു കേക്ക്‌ നിര്‍മ്മാണം. 1000 ഷെഫുമാര്‍ ഒരു മണിക്കൂര്‍ കൊണ്ടാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. പ്ലാസ്‌റ്റിക്‌, തെര്‍മോകോള്‍ എന്നിവ ഉപയോഗിക്കാതെയായിരുന്നു കേക്ക്‌ നിര്‍മാണം. നിലവില്‍ ചൈനയില്‍ നിര്‍മ്മിച്ച 3.2 കിലോമീറ്റര്‍ കേക്കിനാണ്‌ ലോക റെക്കോര്‍ഡ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക