Image

ഇറാഖില്‍ സംയുക്ത നടപടി അമേരിക്കന്‍ സൈന്യം പുനരാരംഭിച്ചു

Published on 16 January, 2020
ഇറാഖില്‍ സംയുക്ത നടപടി അമേരിക്കന്‍ സൈന്യം പുനരാരംഭിച്ചു
ബഗ്ദാദ്: ബഗ്ദാദ് വിമാനത്താവളത്തില്‍ ഇറാന്‍ ഖുദ്‌സ് സേന മേധാവി ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാഖില്‍ നിര്‍ത്തിവെച്ച സംയുക്ത ഓപറേഷന്‍ അമേരിക്കന്‍ സൈന്യം പുനരാരംഭിച്ചു. ഐ.എസ് ഭീകരര്‍ക്കെതിരായ പോരാട്ടമാണ് ബുധനാഴ്ച മുതല്‍ ആരംഭിച്ചതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖാസിം സുലൈമാനി വധം നടന്ന് രണ്ടുദിവസത്തിനുശേഷം ജനുവരി അഞ്ചിനാണ് സൈനിക നടപടികള്‍ നിര്‍ത്തിയത്.

ഇറാഖ് പാര്‍ലമന്‍െറ് 5000ത്തിലധികം വരുന്ന അമേരിക്കന്‍ സൈന്യം രാജ്യംവിടണമെന്ന് ആവശ്യപ്പെട്ടു. പിന്‍വാങ്ങല്‍ നടപടി സംബന്ധിച്ച യു.എസ് സേനയുടെ കരട് കത്ത് പുറത്താകുകയും ചെയ്തു.

അതേസമയം, സൈനിക ഓപറേഷന്‍ പുനരാരംഭിക്കാന്‍ ഇറാഖ് സര്‍ക്കാറിന്‍െറ അനുമതി തേടിയിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് ‘ന്യൂയോര്‍ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി നേതാക്കള്‍ അമേരിക്കന്‍ സൈനികസാന്നിധ്യത്തെ സ്വകാര്യമായി പിന്തുണക്കുന്നുണ്ടെന്നും പരസ്യമായി പറയുന്നില്ലെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക