Image

അബൂദബിയില്‍ വാഹനാപകടം: 6 പേര്‍ മരിച്ചു

Published on 16 January, 2020
അബൂദബിയില്‍ വാഹനാപകടം: 6 പേര്‍ മരിച്ചു
അബൂദബി: ട്രക്കിനു പിന്നില്‍ ബസ് ഇടിച്ചുകയറി ആറുപേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ അബൂദബി അല്‍ റഹ ബീച്ചിന് എതിര്‍വശം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലാണ് സംഭവം. ട്രക്കിന് മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹന െ്രെഡവറുടെ അശ്രദ്ധമായ പെരുമാറ്റത്തെ തുടര്‍ന്നാണ് ട്രക്ക് െ്രെഡവര്‍ പെട്ടെന്നു ബ്രേക്കിട്ടത്. ഇതോടെ പിന്നിലെത്തിയ ബസ് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.
മരിച്ചവരില്‍ പാകിസ്താന്‍ സ്വദേശിയായ ഡ്രൈവറും നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഉള്‍പ്പെടുന്നു. പരിക്കേറ്റ 19 പേരില്‍ 16 പേരും നേപ്പാള്‍ സ്വദേശികളാണെന്ന് നേപ്പാള്‍ എംബസി സ്ഥിരീകരിച്ചു.

അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍ സെക്ടറിലെ ഓപറേഷന്‍ ഡിപ്പാര്‍ട്ട്മന്‍െറിലും കണ്‍ട്രോള്‍ സന്‍െററിലും വ്യാഴാഴ്ച രാവിലെ അപകടം സംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ച ഉടന്‍ പൊലീസ് പട്രോളിങ് വിഭാഗവും പാരാമെഡിക്കല്‍ ടീമും സംഭവസ്ഥലത്തെത്തി. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനും പൊലീസ് നേതൃത്വം നല്‍കി. പരിക്കേറ്റവരില്‍ ചിലര്‍ക്ക് മൊബൈല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. സാരമായ പരിക്കുള്ളവരെ വിദഗ്ധ ചികിത്സക്കായി തൊട്ടടുത്ത ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ശൈഖ് സായിദ് പാലത്തിലൂടെയുള്ള വാഹനങ്ങളെ അല്‍ മക്ത പാലം വഴി തിരിച്ചുവിട്ടു.

ട്രക്കിന്‍െറ മുന്നില്‍ പോയ വാഹനത്തിന്‍െറ അശ്രദ്ധയും ബസിന്‍െറ അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി അബൂദബി ട്രാഫിക് പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി മേജര്‍ അബ്ദുല്ല ഖാമിസ് അല്‍ അസീസി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക