Image

ഇന്ദിരാഗാന്ധിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് സഞ്ജയ് റാവത്ത്

Published on 16 January, 2020
ഇന്ദിരാഗാന്ധിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് സഞ്ജയ് റാവത്ത്

മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പറ്റി നടത്തിയ വിവാദ പരാമര്‍ശം കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പിന്‍വലിച്ചു. അധോലോക കുറ്റവാളി കരിം ലാലയുമായി ഇന്ദിര കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്. കോണ്‍ഗ്രസുകാരായ തന്റെ സുഹൃത്തുക്കള്‍ക്ക് വിഷമമുണ്ടായ സാഹചര്യത്തിലാണ് പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് റാവത്ത് വ്യക്തമാക്കി.

മാധ്യമ സ്ഥാപനത്തിന് ബുധനാഴ്ച നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്. 1960 - 70 കാലഘട്ടത്തില്‍ മുംബൈയില്‍ സജീവമായിരുന്ന അധോലോക കുറ്റവാളി കരിം ലാലയുമായി ഇന്ദിര കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്ന് റാവത്ത് പറഞ്ഞിരുന്നു. ഇതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇതോടെയാണ് റാവത്ത് പ്രസ്താവന പിന്‍വലിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക