Image

മാവേലിക്കര ഫെസ്റ്റിന്റെ ഫ്‌ലയര്‍, റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

Published on 16 January, 2020
മാവേലിക്കര ഫെസ്റ്റിന്റെ ഫ്‌ലയര്‍, റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈത്ത്: മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈറ്റ്, മാവേലിക്കര ഫെസ്റ്റ് 2020 'ചില്ലാട്ടം' എന്ന പരിപാടിയുടെ ഫ്‌ലയര്‍, റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു. അബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മനോജ് റോയ് കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സാം നാന്ദിയാട്ടിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

കുവൈത്തില്‍ ആദ്യമായി പ്രശസ്ത കവി സി.എസ് രാജേഷും സംഘവും അവതരിപ്പിക്കുന്ന പോയറ്ററി ബാന്‍ഡും കേരളത്തിലെ ഏറ്റവും വലിയ മത്സ്യ കന്യക ശില്പം കായംകുളത്തു നിര്‍മിച്ച ജോണ്‍സ് കൊല്ലകടവിന്റെ കലാ പ്രദര്‍ശനങ്ങളും കുവൈത്തിലെ കലാകാരന്മാരുടെ വൈവിധ്യങ്ങളായ പരിപാടികളും ഉണ്ടായിരിക്കും.

പ്രസിഡന്റ് സക്കീര്‍ പുത്തന്പാലത്തു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രക്ഷാധികാരി ഗീവര്‍ഗീസ് ചാക്കോ, വിജോ പി. തോമസ്, ജൂബി ചുനക്കര, വിഷ്ണു,പ്രമോദ്, എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക