Image

സര്‍ക്കാരിന് മുകളില്‍ ഒരു റസിഡന്റില്ലെന്ന് മുഖ്യമന്ത്രി, ഗവര്‍ണര്‍ക്ക് മറുപടി

Published on 16 January, 2020
സര്‍ക്കാരിന് മുകളില്‍ ഒരു റസിഡന്റില്ലെന്ന്  മുഖ്യമന്ത്രി, ഗവര്‍ണര്‍ക്ക് മറുപടി
മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പണ്ട് നാട്ടു രാജാക്കാന്‍മാര്‍ക്ക് മുകളില്‍ റസിഡന്റുമാരെ നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന് മുകളില്‍ അത്തരമൊരു റസിഡന്റ് ഇല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ ചില ആളുകള്‍ ചോദിച്ചു. ആരാണ് ഇവര്‍ക്ക് അതിന് അധികാരം നല്‍കിയതെന്ന്. അവരോടൊക്കെ വിനയത്തോടെ പറയാനുള്ളത് അതിനുള്ള അധികാരമൊക്കെ നിയമസഭയ്ക്കുണ്ടെന്നാണ്. നമ്മളെല്ലാം ആദരിക്കുന്ന ഭരണ ഘടനയെന്ന പുസ്തകം ഒന്ന് വായിച്ച് നോക്കിയാല്‍ മതി. അത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം അതില്‍ നിന്ന്  ലഭിക്കും'  മുഖ്യമന്ത്രി പറഞ്ഞു.

ഇതൊരു ജനാധിപത്യം രാജ്യമാണ്. ആ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായി ഉള്‍ക്കൊള്ളാന്‍ പറ്റണം. പണ്ട് നാട്ടുരാജക്കന്‍മാരുടെ മേലെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ മേലെ അത്തരം റസിഡന്റുമാരൊരുന്നും ഇല്ല എന്ന് ഓര്‍ക്കുന്നതും നല്ലതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
VJ Kumr 2020-01-16 10:30:13
പൗരത്വ നിയമം എന്തെന്നറിയാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്: ഇ.ശ്രീധരന്‍.
കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്താലും എതിര്‍ക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ ശൈലിയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
Read more:https://www.emalayalee.com/varthaFull.php?newsId=202930
VJ Kumr 2020-01-16 10:24:29
What a surprise!
Some times rejecting/refusing our
Law & Order system and committing heinous
crimes; like:  killings, atrocities thru "GUNDAISAM"
by few """CHEEPEEYEM"""  Members and sometimes
support the "Law & Order" system if anything
favor to "'CHEEPEEYEM"" that is called
"""" DOUBLE STANDARD"" .
Shame . 
Example: Respect the Court Order against
Sabarimala and disrespect/reject the
Court Order against "MARAD FLATS
DEMOLISHEN" order.
സിറ്റിസൺ 2020-01-16 13:00:54
ഇ ശ്രീധരന്റെ ഉള്ളിൽ ഹിന്ദുത്വ നിറഞ്ഞിരുപ്പുണ്ടായിരിക്കാം. നല്ല സ്ഥാനമാനങ്ങൾ അലങ്കരിച്ചവർ ചിലർ 'വട്ടു' പറഞ്ഞു കൊണ്ട് ഫ്ലാറ്റ് ഫോറങ്ങൾ ദുഷിപ്പിക്കുന്നതും കേൾക്കുന്നു. ഡിജിപി യായിരുന്ന ഒരാൾ ചാനൽ ചർച്ചയിൽ 'പൗരത്വ ബില്ലിനെ എതിർക്കുന്നവർ പാകിസ്ഥാനിൽ പോകാൻ' പറയുന്നതുകേട്ടു.  ഇന്ത്യ എന്നാൽ മോദിയെ പിന്താങ്ങുന്നവരുടെ തറവാട്ടുസ്വത്തെന്ന രീതിയിലാണ് ചിലരുടെ കോത്താഴ വർത്തമാനങ്ങൾ.  ശ്രീലങ്കയിൽനിന്നും തമിഴ്    എൽറ്റിറ്റി യിൽ പ്രവർത്തിച്ചവർ ഇന്ത്യയിൽ കുടിയേറിയിട്ടുണ്ട്. ഹിന്ദുക്കൾ ഒഴിച്ച് വർഗപീഡനം അനുഭവിച്ച ക്രിസ്ത്യാനികൾ, മുസ്ലിമുകൾ, ബുദ്ധന്മാർ എന്നിവർക്ക് ഇന്ത്യയിൽ പൗരത്വത്തിനു   അപേക്ഷിക്കാമെന്ന്  ഒരു ഭേദഗതി നിയമം കൂടി പാർലമെന്റ് പാസാക്കട്ടെ. ശ്രീധരന് അപ്പോൾ പൗരത്വ ഭേദഗതി ബില്ലെന്തെന്നു മനസിലാകും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക