Image

യുഎഇയില്‍ വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മാസശമ്പളം 25,000 ദിര്‍ഹം വേണം

Published on 16 January, 2020
യുഎഇയില്‍ വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മാസശമ്പളം 25,000 ദിര്‍ഹം വേണം
ദുബായ്: രാജ്യത്തെ താമസക്കാര്‍ക്ക് വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചുരുങ്ങിയത് 25,000 ദിര്‍ഹം പ്രതിമാസ ശമ്പളം വേണമെന്നു മാനവവിഭവശേഷിസ്വദേശിവല്‍കരണ മന്ത്രാലയം. ഒരു വീട്ടിലെ മൊത്തം വരുമാനം ഇത്രയും ആയാലും മതി. ഇതില്‍ താഴെയുള്ളവര്‍ക്ക് തദ്ബീര്‍ കേന്ദ്രങ്ങള്‍ വഴി തൊഴിലാളികളെ ലഭിക്കും. നേരത്തെ 20,000 ദിര്‍ഹം ശമ്പളമുള്ളവര്‍ക്ക് വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാമായിരുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

വീട്ടുടമയുടെ സാലറി സര്‍ട്ടിഫിക്കറ്റ്, ജോലിയുടെ വിശാദംശങ്ങള്‍, വീട്ടുവാടക രേഖകള്‍, വൈദ്യുതി ബില്‍, വിവാഹ സര്‍ട്ടിഫിക്കറ്റ്, പങ്കാളിയുടെ വീസ എന്നിവ ഹാജരാക്കണം. അവിവാഹിതര്‍ക്ക് വീട്ടുജോലിക്ക് ആളെ കിട്ടില്ല. തൊഴിലാളികള്‍ക്ക് വേതനത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും നല്‍കണം. ആഴ്ചയില്‍ വേതനത്തോടു കൂടിയ ഒരു ദിവസത്തെ അവധി, പ്രതിദിനം 12 മണിക്കൂര്‍ വിശ്രമം എന്നിവ ആവശ്യമാണ്. ഇതില്‍ 8 മണിക്കൂര്‍ തുടര്‍ച്ചയായി വിശ്രമിക്കാന്‍ അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്.

വര്‍ഷത്തില്‍ 30 ദിവസം അവധി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, 30 ദിവസം മെഡിക്കല്‍ ലീവ്, 2 വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാനുള്ള വിമാന ടിക്കറ്റ്, മാന്യമായ താമസസൌകര്യവും വസ്ത്രവും ഭക്ഷണവും, പാസ്‌പോര്‍ട്തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ വയ്ക്കാനുള്ള അനുമതി എന്നിവയും ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളാണ്. 10 ദിവസത്തിലധികം ശമ്പളം വൈകുകയുമരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക