Image

കൊറോണ വൈറസ് :കരുതിയിരിക്കുക, പടരാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

Published on 16 January, 2020
കൊറോണ വൈറസ് :കരുതിയിരിക്കുക, പടരാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണക്കാരന്‍ പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് ലോകാരോഗ്യസംഘടന.

സാധാരണ ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശങ്ങള്‍ക്കു വരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ് (CoV) മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോമിനും (MERS- CoV) സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനും (SARS- CoV)കാരണമായതും കൊറോണ വൈറസ് തന്നെ. മനുഷ്യരില്‍ മുന്‍പ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പുതിയ ഒരിനം കൊറോണ വൈറസ് ബാധയാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന (zoonotic) വൈറസുകളാണ് കൊറോണ വൈറസ്. സിവെറ്റ് ക്യാറ്റില്‍ നിന്നാണ് സാര്‍സ് രോഗബാധ ഉണ്ടായതെങ്കില്‍ ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്ന രോഗമായിരുന്നു MERS-CoV. മൃഗങ്ങള്‍ക്കിടയില്‍ നിരവധി കൊറോണ വൈറസുകള്‍ പടരുന്നുണ്ടെങ്കിലും അവ ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ല.

ശ്വസനപ്രശ്‌നങ്ങള്‍, പനി, ചുമ, ശ്വാസമെടുക്കാന്‍ പ്രയാസം ഇവയെല്ലാമാണ് സാധാരണ ലക്ഷണങ്ങള്‍. കൂടുതല്‍ ഗുരുതരമാകുമ്പോള്‍ ന്യൂമോണിയയ്ക്കും, സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം, വൃക്കത്തകരാറ് എന്തിനേറെ മരണത്തിനു പോലും കാരണമാകുന്നു.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും, വായും, മൂക്കും പൊത്തിപ്പിടിക്കുക, മുട്ടയും ഇറച്ചിയും നന്നായി വേവിക്കുക ഇവയെല്ലാം അണുബാധ തടയാന്‍ സഹായിക്കും. ശ്വസനപ്രശ്‌നങ്ങളും അതായത് ചുമ, തുമ്മല്‍ ഇവ ഉള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക