Image

പൗരത്വ നിയമം എന്തെന്നറിയാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്: ഇ.ശ്രീധരന്‍

Published on 16 January, 2020
പൗരത്വ നിയമം എന്തെന്നറിയാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്: ഇ.ശ്രീധരന്‍

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്‌നങ്ങളും ഇല്ലെന്ന് ഇ.ശ്രീധരന്‍. എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നതെന്നും പ്രതിഷേധിക്കുന്നവര്‍ക്ക് നിയമത്തിന്റെ ഉള്ളടക്കം പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നുമാണ് ഇ ശ്രീധരന്‍ മലപ്പുറത്ത് പറഞ്ഞത്.


അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കുന്ന കേരള സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് ഇ ശ്രീധരന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നുമാണ് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തിയത്.


നിയമം വിശദീകരിച്ച്‌ കൊടുത്ത് ഭയം മാറ്റുകയാണ് വേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്താലും എതിര്‍ക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ ശൈലിയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക