Image

നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ തിരഞ്ഞെടുപ്പിനെ നേരിടും; അമിത് ഷാ

Published on 16 January, 2020
നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ തിരഞ്ഞെടുപ്പിനെ നേരിടും; അമിത് ഷാ

ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നേരിടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ വൈശാലിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ബിഹാറില്‍ എന്‍.ഡി.എക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.


ബിഹാറില്‍ അടുത്ത തിരഞ്ഞെടുപ്പ് നിതീഷ് കുമാര്‍ജിയുടെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്നും ബിജെപിയും ജെഡിയുവും ഒരുമിച്ച്‌ മത്സരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ കിംവദന്തികള്‍ക്കും വിരാമം കുറിക്കുകയാണെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞു. മുസ്ലിം സഹോദരങ്ങളോട് പൗരത്വനിയമ ഭേദഗതി എന്താണെന്ന് പറഞ്ഞുതരുന്നതിനാണ് താന്‍ ഇവിടെ എത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക