Image

'മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ'; സിപിഎം പ്രവര്‍ത്തകരെന്ന് ആവര്‍ത്തിച്ച്‌ അലനും താഹയും

Published on 16 January, 2020
'മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ'; സിപിഎം പ്രവര്‍ത്തകരെന്ന് ആവര്‍ത്തിച്ച്‌ അലനും താഹയും

കൊച്ചി: തങ്ങള്‍മാവായിസ്റ്റുകളല്ല, സിപിഎം പ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച്‌ കോഴിക്കോട് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ സിപിഎമ്മിന്റെ ബൂത്ത് ഏജന്റായിരുന്നുവെന്നും ഇരുവരും പറഞ്ഞു. അലനേയും താഹയേയും ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്ത എന്‍ഐഎ കോടതി ഇവരുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണനയ്‌ക്കെടുക്കും.


ദേശീയഅന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതിനു ശേഷം ആദ്യമായാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. കോടതയില്‍ നിന്നും തിരികെയിറങ്ങുമ്ബോഴാണ് തങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎം പ്രവര്‍ത്തകരാണെന്ന് അലനും താഹയും ആവര്‍ത്തിച്ചത്.

മാവോയിസ്റ്റുകളാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ അതിന് തെളിവ് പുറത്തുവിടണം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ബൂത്ത് ഏജന്റായിരുന്നു. പാര്‍ട്ടിക്കുവേണ്ടി വോട്ട് പിടിക്കാന്‍ നടന്നിട്ടുണ്ട്. 


സിപിഎമ്മിന് വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ.മുഖ്യമന്ത്രി പറഞ്ഞതിനെ കുറിച്ച്‌ ഒന്നുമറിയില്ലെന്നുംഇരുവരും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡി അപേക്ഷ നാളെ എന്‍ഐഎ കോടതി പരിഗണിക്കും. ഇരുവരേയും നാളെ തൃശൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക