Image

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഗവര്‍ണര്‍

Published on 16 January, 2020
പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഗവര്‍ണര്‍


തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍.

സര്‍ക്കാരിന്‌ കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാല്‍ ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട്‌ ആലോചിക്കാതെയാണ്‌ സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച വിഷയത്തെ ഇന്നലെ ഗവര്‍ണര്‍ സ്വാഗതം ചെയ്‌തിരുന്നു. 

എന്നാല്‍ ഇന്ന്‌ അതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ്‌ ഗവര്‍ണര്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചിരിക്കുന്നത്‌.

ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട്‌ ആലോചിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയത്‌ ശരിയായില്ല. 

ചിലര്‍ നിയമത്തിന്‌ മുകളിലാണെന്നാണ്‌ കരുതുന്നത്‌. എന്നാല്‍ അങ്ങനെയല്ല. എല്ലാവരും നിയമത്തിന്‌ താഴെയാണ്‌.

വാര്‍ഡ്‌ വിഭജന ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനോട്‌ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തത ആവശ്യമുണ്ടെന്നും ഗവര്‍ണര്‍ പരഞ്ഞു.



Join WhatsApp News
vargiyan 2020-01-16 08:06:04
ഇയാൾ വില കളയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക