Image

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലനും, താഹയും

Published on 16 January, 2020
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലനും, താഹയും


കൊച്ചി: സംസ്ഥാന സര്‍ക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോഴിക്കോട്‌ പന്തീരാങ്കാവില്‍ മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ പിടിയിലായ അലന്‍ ഷുഹൈബും, താഹ ഫൈസലും.

തങ്ങള്‍, സിപിഎം പ്രവര്‍ത്തകര്‍ മാത്രമാണെന്നും, മാവോയിസ്റ്റുകളല്ലെന്നും മാവോയിസ്റ്റുകളാണെന്ന്‌ കേരള മുഖ്യമന്ത്രി പറയുന്നുണ്ടെങ്കില്‍ അതിനുള്ള തെളിവ്‌ അദ്ദേഹം തന്നെ ഹാജരാക്കട്ടെ എന്നും യുവാക്കള്‍ പറഞ്ഞു.

അതേസമയം ഇരുവരുടേയും റിമാന്‍ഡ്‌ കാലാവധി കൊച്ചി എന്‍ ഐ എ കോടതി ഫെബ്രുവരി 17 വരെ നീട്ടി. യുവാക്കളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വെള്ളിയാഴ്‌ച വിശദമായ വാദം കേള്‍ക്കും. 

യുവാക്കളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി. കൂടുതല്‍ ചോദ്യം ചെയ്യലിനായി യുവാക്കളെ കസ്റ്റഡിയില്‍ വേണമെന്നാണ്‌ അന്വേഷണ ഏജന്‍സിയുടെ ആവശ്യം.

സി പി എം പ്രവര്‍ത്തകരായ താഹ ഫസല്‍, അലന്‍ ഷുഹൈബ്‌ എന്നിവരെ മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ പൊലീസ്‌ കേസെടുക്കകയായിരുന്നു. 

തുടര്‍ന്ന്‌ യുവാക്കള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിയും കേസെടുത്തു. യുവാക്കളില്‍ നിന്ന്‌ മാവോയിസ്റ്റ്‌ ലഘുലേഖകളും പെന്‍ഡ്രൈവും പൊലീസ്‌ കണ്ടെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക