Image

വെള്ളാപ്പള്ളിയ്‌ക്കെതിരെ 1600 കോടിയുടെ സാമ്‌ബത്തിക തട്ടിപ്പ്‌ ആരോപണവുമായി ടി.പി. സെന്‍കുമാര്‍

Published on 16 January, 2020
വെള്ളാപ്പള്ളിയ്‌ക്കെതിരെ 1600 കോടിയുടെ സാമ്‌ബത്തിക തട്ടിപ്പ്‌ ആരോപണവുമായി ടി.പി. സെന്‍കുമാര്‍


തിരുവനന്തപുരം: എസ്‌.എന്‍.ഡി.പി യോഗത്തില്‍നിന്ന്‌ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണം തട്ടിയെന്ന ആരോപണവുമായി മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. എസ്‌.എന്‍ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച്‌ ആദായനികുതി വകുപ്പ്‌ അന്വേഷിക്കണം. 

എസ.്‌എന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂള്‍, കോളജ്‌ അഡ്‌മിഷനും നിയമനങ്ങള്‍ക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ശിവഗിരി മഠം എന്ന വേരിന്‌ മുകളിലുള്ള വൃക്ഷമാണ്‌ എസ്‌.എന്‍.ഡി.പി. അതിന്റെ ആത്മീയതയില്‍ നിന്ന്‌ വേണം സംഘടന വളരേണ്ടത്‌. എന്നാല്‍ അത്തരമൊരു വളര്‍ച്ചയല്ല ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്‌.എന്‍.ഡി.പി ട്രസ്റ്റിന്റെ ശാഖകള്‍ പലതും വ്യാജമാണെന്നും വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്‌ ക്രമക്കേടിലൂടെയാണെന്നും സെന്‍കുമാര്‍ ആരോപിച്ചു.

 വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും ദരിദ്ര സമൂഹത്തെ പിഴിഞ്ഞ്‌ വെള്ളാപ്പള്ളി പണമുണ്ടാക്കുകയാണെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.

എസ്‌.എന്‍.ഡി.പി തെരഞ്ഞെടുപ്പ്‌ സുതാര്യമാകണമെന്ന്‌ ആവശ്യപ്പെട്ട സെന്‍കുമാര്‍ ഇതിനായി വെള്ളാപ്പള്ളിയും കുടുംബവും ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്ന്‌ മാറി നില്‍ക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക