Image

തരണ്‍ ജിത് സിംഗ് സന്ധു യു.എസിലെ പുതിയ അംബാസഡര്‍

Published on 15 January, 2020
തരണ്‍ ജിത് സിംഗ് സന്ധു യു.എസിലെ പുതിയ അംബാസഡര്‍
ന്യു ഡല്‍ ഹി: വിദേശകാര്യ സെക്രട്ടറിയായി മടങ്ങുന്ന അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലക്കു പകരംയു.എസ്. അംബാസഡറായി ശ്രീലങ്കയിലെ ഹൈ കമ്മീഷണര്‍ തരണ്‍ ജിത് സിംഗ് സന്ധുവിനെ നിയമിക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു.

2013 മുതല്‍ 17 വരെ വാഷിംഗ്ടണ്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയിരുന്നു സാന്ധു. 1997 മുതല്‍ മൂന്നു വര്‍ഷം വാഷിംഗ്ടണില്‍ ഫസ്റ്റ് സെക്രട്ടറി(പൊളിറ്റിക്കല്‍) ആയും സേവനമനുഷ്ടിച്ചു.

സിംഗപ്പൂര്‍ ഹൈ കമ്മീഷണര്‍ ജാവേദ് അഷറഫിനെ ഫ്രാന്‍സിലെ അംബാസഡറായും വിദേശ കാര്യ വക്താവ് രവീഷ് കുമാറിനെ ഓസ്‌ട്രേലിയയിലെ അംബാസഡറായും നിയമിക്കും.

സാന്ധു വാഷിംഗ്ടണില്‍ സേവനമനുഷ്ടിക്കുന്നതിനു മുന്‍പ് ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സല്‍ ജനറലായിരുന്നു, 2011-13.അതിനു മുന്‍പ് വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ചു.

1988 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറാണ്. റഷ്യയിലടക്കം വിവിധ രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സെന്റ് സ്റ്റീഫന്‍സിലും ജെ.എന്‍.യുവിലും വിദ്യാഭ്യാസം.

ഭാര്യ റീനത്ത് സന്ധു ഇറ്റലിയിലെ അംബാസഡറാണ്. രണ്ട് മക്കളൂണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക