Image

പൗരത്വ ഭേദഗതി: ആശങ്ക അകറ്റണമെന്ന് സീറോ മലബാര്‍ സഭ സിനഡ്

Published on 15 January, 2020
പൗരത്വ ഭേദഗതി: ആശങ്ക അകറ്റണമെന്ന് സീറോ മലബാര്‍ സഭ സിനഡ്
കാക്കനാട് (കൊച്ചി): പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭ സിനഡ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ മതേതരത്വം കാത്തുസൂക്ഷിക്കണമെന്നും തിരിച്ചുപോകാനിടമില്ലാത്ത അഭയാര്‍ഥികള്‍ക്ക് മതപരിഗണന കൂടാതെ പൗരത്വം നല്‍കണമെന്നുമാണ് സഭയുടെ നിലപാടെന്നും ബുധനാഴ്ച അവസാനിച്ച അഞ്ചുദിവസത്തെ സിനഡ് സമ്മേളനം വ്യക്തമാക്കി.

ആരാധനക്രമത്തിലെ മാറ്റങ്ങള്‍ക്ക് സിനഡ് അംഗീകാരം നല്‍കി. കുര്‍ബാനയിലെ വാചകങ്ങളുടെ വ്യാകരണം ലളിതമാക്കി. അതേസമയം, ആരാധനക്രമത്തില്‍ ഏകീകരണമുണ്ടാകില്ല. ജനാഭിമുഖ കുര്‍ബാന മാറ്റി വൈദികര്‍ അള്‍ത്താരയെ അഭിമുഖീകരിച്ചുള്ള കുര്‍ബാനരീതി നടപ്പാക്കാന്‍ രൂപതകളെ നിര്‍ബന്ധിക്കില്ല. എല്ലാ രൂപതയിലും നിലവിലെ രീതി തുടരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക