Image

ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്‍ഡര്‍മെന്റ് ലൈഫിനു പുതിയ നേതൃത്വം

Published on 15 January, 2020
ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്‍ഡര്‍മെന്റ് ലൈഫിനു പുതിയ നേതൃത്വം


ലിറ്റില്‍ഹാംപ്ടണ്‍, ലണ്ടന്‍: ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്‍ഡര്‍മെന്റ് ലൈഫ് ക്രിസ്മസും പുതുവത്സര ആഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 11 നു ലിറ്റില്‍ഹാംപ്ടണ്‍ സെന്റ് ജെയിംസ് ഹാളില്‍ നടന്ന ചടങ്ങില്‍ ജോസഫ് ഗ്രിഗറി ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി.

പ്രസിഡന്റ് ഐജു ജോസ്, സെക്രട്ടറി ജൂഡ് , ട്രഷറര്‍ സൗമ്യ രഞ്ജുഷ് എന്നിവര്‍ നേതൃത്വം നല്‍കി. സാന്റാക്ലോസ് ആയി ജിബിന്‍ ജോസ് മാത്യു വേഷമണിഞ്ഞു. തുടര്‍ന്നു യേശുവിന്റെ ജനനത്തെ കുട്ടികള്‍ക്കുള്ള കഥാരൂപേണ സജി മാമ്പള്ളി , നിഷാ സജി , റിതിക ഷിബു എന്നിവരുടെ നേതതൃത്വത്തില്‍ അവതരിപ്പിച്ചു.

കുട്ടികളുടെ കരോള്‍ ഗാനങ്ങളും വിവിധ നൃത്തങ്ങളും ഗാനങ്ങളും പരിപാടികളുടെ മോടികൂട്ടി. മിലി രാജേഷിനെയും നിഷാ ജിത്തുവിന്റെയും, ജീനാ ജോസിന്റെയും ജീനാ ജൂഡിയന്റെയും സൗമ്യ രഞ്ജുഷിന്റേയും നേതൃത്വത്തില്‍ നടന്ന കുടുംബിനികളുടെ ഫാഷന്‍ ഷോ ആഘോഷ പരിപാടികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. എലിസബത്ത് തോമസ്, മരിയ സോണി, മരിയ ഷിബു എന്നിവരുടെയും നേഹ കുര്യാക്കോസ്, ആന്റണി ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ഹാസ്യ നാടകവും അരങ്ങേറി.

തുടര്‍ന്നു അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കുര്യാക്കോസ് പൗലോസ് ചുള്ളാലില്‍ (പ്രസിഡന്റ്), സിന്ധു സോജന്‍ (വൈസ് പ്രസിഡന്റ്), നിഷ ജിത്തു (സെക്രട്ടറി), ജോമോന്‍ ജോസഫ് (ജോയിന്റ് സെക്രെട്ടറി), ബിനു കുര്യാക്കോസ് (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷൈബി വര്‍ഗീസ്, ജിബിന്‍ ജോസ് മാത്യു , ഡെയ്‌സി ജോസ് , ജാക്കലിന്‍ ജോബി, ഡാനി ഡാനിയേല്‍ എന്നിവരേയും യുവജന പ്രതിനിധികളായി തോമസ് സ്റ്റീഫനെയും എലിസബത്ത് തോമസിനെയും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി ജോസഫ് ഗ്രിഗറിയെയും തെരഞ്ഞെടുത്തു. ഐജു ജോസ് സ്വാഗതവും സൗമ്യ രഞ്ജുഷ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക