Image

ഡ്രൈവിങ്ങ് ഒരു കലയാണ്; ഗൗതമന്റെ രഥം; ട്രെയ്ലര്‍

Published on 15 January, 2020
ഡ്രൈവിങ്ങ് ഒരു കലയാണ്; ഗൗതമന്റെ രഥം; ട്രെയ്ലര്‍


നവാഗതനായ ആനന്ദ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് നീരജ് മാധവ് നായകനായി എത്തുന്ന ചിത്രം 'ഗൗതമന്റെ രഥം' ട്രെയ്ലര്‍ പുറത്തുവിട്ടു. നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവരാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.  കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവയും അടങ്ങുന്നതെന്നാണ്  ഗൗതമന്റെ രഥത്തിന്റെ ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഒരു കുടുംബത്തിലേക്ക് എത്തുന്ന കാറും അതിനെ കാത്തിരിക്കുന്ന ഗൗതമനും കൂട്ടരുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്ത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 31ന് തീയറ്ററുകളിലെത്തും.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക