Image

മകരജ്യോതി തെളിഞ്ഞു; ദര്‍ശനസായൂജ്യത്തില്‍ അയ്യപ്പഭക്തര്‍

Published on 15 January, 2020
മകരജ്യോതി തെളിഞ്ഞു; ദര്‍ശനസായൂജ്യത്തില്‍ അയ്യപ്പഭക്തര്‍
സന്നിധാനം: ശരണം വിളികള്‍ നിറഞ്ഞ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ മകരജ്യോതി തെളിഞ്ഞു. ശരണം വിളികളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി മകരജ്യോതി. പന്തളത്ത് നിന്ന് ആഘോഷമായി കൊണ്ടുവന്ന തിരുവാഭരണ പേടകം വൈകിട്ട് 6.38ഓടെ സന്നിധാനത്ത് എത്തി.

വൈകിട്ട് ശരം കുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്ര ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാം പടിക്കു മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രസിഡന്റ് എന്‍. വാസു, അംഗങ്ങളായ വിജയകുമാര്‍, കെ.എസ്. രവി, സ്പെഷല്‍ കമ്മിഷണര്‍ മനോജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് പേടകം ഏറ്റുവാങ്ങി തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടത്തി

ദീപാരാധനയ്ക്ക് ശേഷമാണ് ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. ആകാശത്ത് മകരജ്യോതി തെളിഞ്ഞതിന് പിന്നാലെ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഇത്തവണയും മകര വിളക്ക് ദര്‍ശിക്കുന്നതിന് എത്തിയത്.

കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ദൂതന്‍ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാര്‍ത്തിയാണ് പൂജ നടത്തുക. ഭക്തജനത്തിരക്ക് പരിഗണിച്ച് സന്നിധാനത്തും പുല്ലുമേട് അടക്കമുള്ളയിടങ്ങളിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

മകരജ്യോതി തെളിഞ്ഞു; ദര്‍ശനസായൂജ്യത്തില്‍ അയ്യപ്പഭക്തര്‍
Join WhatsApp News
തെളിഞ്ഞോ അതോ തെളിയിച്ചോ ? 2020-01-15 13:03:30
'മകരജ്യോതി തെളിഞ്ഞു'- -ഇവിടെ അല്പം പിശകു  കാണുന്നു ഇല്ലേ!
തെളിയിച്ചു  എന്നത്  അല്ലേ ശരി -andrew
CID Moosa 2020-01-15 16:23:00
എത്രനാളായി ഇത് തെളിയിക്കാൻ നോക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക