Image

ബിജെപിയുടെ വരുമാനം 2,410 കോടി, കോണ്‍ഗ്രസിനും കൂടി

Published on 15 January, 2020
ബിജെപിയുടെ വരുമാനം 2,410 കോടി, കോണ്‍ഗ്രസിനും കൂടി
ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്ന ബിജെപിക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനമായി ലഭിച്ചത് 2,410.08 കോടി രൂപ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.  2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും തുക വരുമാനമായി ലഭിച്ചെങ്കില്‍ അതിന്റെ 41.71 ശതമാനം തുക (ഏകദേശം 1,005.33 കോടി) ബിജെപി ഇക്കാലയളവില്‍ ചിലവഴിച്ചിട്ടുണ്ട്.  അതേസമയം രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികള്‍ക്ക് ഈ കാലയളവില്‍ ആകെ ലഭിച്ച വരുമാനത്തിന്റെ 65.16 ശതമാനം വരും ബിജെപിക്ക് മാത്രം ലഭിച്ച വരുമാനമെന്നും കണക്കുകള്‍ പറയുന്നു.

ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ പാര്‍ട്ടി പദവിയുള്ള  രാഷ്ട്രീയ പാര്‍ട്ടികള്‍. ഈ ആറ് പാര്‍ട്ടികള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ചത്  3,698.66 കോടി രൂപയാണ്.  വരുമാനത്തില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക