Image

മഞ്ഞില്‍ റോഡ് ബ്ലോക്കായി, പ്രസവവേദനയെടുത്ത യുവതിയെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു

Published on 15 January, 2020
മഞ്ഞില്‍ റോഡ് ബ്ലോക്കായി, പ്രസവവേദനയെടുത്ത യുവതിയെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു
ശ്രീനഗര്‍: പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ കാശ്മീരിലെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് നാല് മണിക്കൂറോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത്. 

ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്സ് ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സൈനികരും പ്രദേശവാസികളും ചേര്‍ന്ന് യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. 

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക