Image

പണം തട്ടാന്‍ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റില്‍

Published on 15 January, 2020
പണം തട്ടാന്‍ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റില്‍
ദുബായ് : ഭീമമായ തുക നല്‍കിയില്ലെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ 22കാരി കുടുങ്ങി. ദുബായ് പ്രാഥമിക കോടതിയാണ് 39 വയസ്സുള്ള ബഹ്‌റൈന്‍ സ്വദേശിയുടെ പരാതിയില്‍ യുവതിയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. 200,000 ബഹ്‌റൈന്‍ ദിനാര്‍ (ഏതാണ്ട് 3.75 കോടി രൂപ) ആണ് തൊഴില്‍ രഹിതയായ മൊറോക്കന്‍ യുവതി ബഹ്‌റൈനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറായ വ്യക്തിയില്‍ നിന്നും ആവശ്യപ്പെട്ടത്.

ഇയാള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു യുവതിയുടെ ഭീഷണി. ഇരയായ വ്യക്തിയെ ഫോണ്‍ വഴി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് അല്‍ ഖ്വാസിസ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് കേസിലെ പ്രതിയായ യുവതിയെ ഓണ്‍ലൈന്‍ ഡേറ്റിങ്ങ് ആപ് വഴി പരിചയപ്പെട്ടതെന്ന് ഇരയായ വ്യക്തി കോടതിയില്‍ പറഞ്ഞു.

'യുഎഇയിലാണ് താമസിക്കുന്നതെന്നും ബഹ്‌റൈനിലേക്ക് സന്ദര്‍ശനത്തിന് വരുന്നുണ്ടെന്നുമാണ് അവള്‍ പറഞ്ഞത്. ഒക്ടോബര്‍ ആറിന് അവള്‍ എന്നെ വിളിക്കുകയും ബഹ്‌റൈനില്‍ അവള്‍ താമസിക്കുന്ന അപാര്‍ട്ട്‌മെന്റിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒരു ചെറിയ വിഡിയോ ക്ലിപ്പും വാട്‌സാപ്പില്‍ അയച്ചിരുന്നു. ഞാന്‍ അവിടേക്ക് പോവുകയും അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു'– ഇരയായ ബഹ്‌റൈന്‍ സ്വദേശി മൊഴിയില്‍ വ്യക്തമാക്കി.

എന്നാല്‍, ഒക്ടോബര്‍ 11ന് യുവതിയുടെ ഫ്‌ളാറ്റില്‍ വച്ചുള്ള പരാതിക്കാരനായ വ്യക്തിയുടെ നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കുകയും ഇത്തരത്തില്‍ വേറെയും ചിത്രങ്ങള്‍ ഉണ്ടെന്ന് പറയുകയും ചെയ്തു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വിഡിയോയും ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്തിരുന്നുവെന്നും യുവതി പറഞ്ഞു. 200,000 ബഹ്‌റൈന്‍ ദിനാര്‍ തനിക്ക് നല്‍കിയില്ലെങ്കില്‍ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

യുവതി വളരെ ബുദ്ധിപൂര്‍വം തന്നെ കുടുക്കിയതായിരുന്നുവെന്നും തന്നെ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയുമെന്ന കാര്യം അവര്‍ മുതലെടുക്കുകയായിരുന്നുവെന്നും ഇരയായ വ്യക്തി പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു. രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ച ശേഷമാണ് തന്നെ അപാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചതെന്നും ഇയാള്‍ പറഞ്ഞു.

യുവതിക്കെതിരെ ഇയാള്‍ ബഹ്‌റൈന്‍ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കി. ഒക്ടോബര്‍ 24ന് സൈബര്‍ ക്രൈം വിഭാഗത്തിലെ സിഐഡി ഓഫീസര്‍മാര്‍ യുവതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. വാട്‌സാപ്പിലെ സന്ദേശങ്ങള്‍ ഭീഷണിയുടെ തെളിവായി സ്വീകരിച്ചു. കേസില്‍ ഈ മാസം 26ന് ശിക്ഷ വിധിക്കും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക